Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സനസാര്‍ » കാലാവസ്ഥ

സനസാര്‍ കാലാവസ്ഥ

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയുള്ള വേനല്‍ക്കാലമാണ്‌ സനസാര്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം. ഈ സമയത്ത്‌ ട്രെക്കിംഗ്‌, പാരാഗ്‌ളൈഡിംഗ്‌, റോക്ക്‌ ക്‌ളൈംബിംഗ്‌ തുടങ്ങിയ എല്ലാ സാഹസിക വിനോദങ്ങളിലും ഏര്‍പ്പെടാന്‍ കഴിയും.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ഇവിടുത്തെ വേനല്‍ക്കാലം. ഈ സമയത്ത്‌ സൗമ്യമായ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. വേനല്‍ക്കാലത്ത്‌ താപനില 40 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ഈ സമയത്ത്‌ സനസാര്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ ചെറിയ തണുപ്പില്‍ ധരിക്കാന്‍ പറ്റിയ വസ്‌ത്രങ്ങള്‍ കരുതാന്‍ ശ്രദ്ധിക്കുക.

മഴക്കാലം

ജൂലൈ മാസത്തില്‍ സനസാറില്‍ മഴക്കാലം ആരംഭിക്കും. ഇത്‌ സെപ്‌റ്റംബര്‍ വരെ തുടരുകയും ചെയ്യും. ഈ സമയത്ത്‌ ഇവിടെ ആവശ്യത്തിന്‌ മഴ ലഭിക്കും. മഴക്കാലത്ത്‌ സനസാര്‍ സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മഴക്കോട്ട്‌ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൂടി കരുതുക.

ശീതകാലം

സനസാറിലെ ശൈത്യകാലത്തിന്‌ ദൈര്‍ഘ്യം കൂടുതലാണ്‌. ഒക്ടോബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരിയിലേ അവസാനിക്കൂ. ഈ സമയത്തെ കൂടിയ താപനില 24 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില -14 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ഈ സമയത്ത്‌ സനസാര്‍ സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.