Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സന്‍ഗ്ല

കാഴ്ചവിരുന്നൊരുക്കുന്ന സന്‍ഗ്ല

22

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ല സഞ്ചാരികളുടെ സ്വര്‍ഗമാണ്. വശ്യമനോഹരിയായ പ്രകൃതിയും ഒപ്പം സാഹസിക വിനോദങ്ങള്‍ക്കുള്ള സാധ്യതയുമാണ് കിന്നൗറിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നത്. ദൂരദേശങ്ങളില്‍ നിന്നും പ്രത്യേകിച്ചും തീരദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നവ്യാനുഭവമാണ് ഹിമാചലിലെ കാഴ്ചകള്‍. അകലെക്കാണുന്ന ഹിമാലയന്‍ നിരകളും സൂചിമരക്കാടുകളുമെല്ലാം കണ്ടാല്‍ മതിവരാത്തവതന്നെയാണ്.

കിന്നൗര്‍ ജില്ലയിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് സന്‍ഗ്ല. മനോഹരമായ ഈ സ്ഥലം ബസ്പ താഴ്‌വരയില്‍ ടിബറ്റ് അതിര്‍ത്തിയ്ക്ക് അടുത്തായിട്ടാണ്  സ്ഥിതിചെയ്യുന്നത്. വെളിച്ചത്തിന്റെ വഴിയെന്നാണ് ടിബറ്റ് ഭാഷയില്‍ സന്‍ഗ്ലയെന്ന വാക്കിന്റെ അര്‍ത്ഥം, സന്‍ഗ്ലയെന്ന ഗ്രാമത്തിന്റെ പേരിലാണ് ഈ പ്രദേശം മുഴുവന്‍ അറിയപ്പെടുന്നത്. ഹിമാലയത്തില്‍ സ്ഥിതിചെയ്യുന്ന  ഈ പ്രദേശം വനങ്ങളാലും പുല്‍മേടുകളാലും കുന്നിന്‍നിരകളാലും സമൃദ്ധമാണ്.  

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ക്കിടക്കുന്ന സ്ഥലമായതിനാല്‍ 1989വരെ ഇവിടം സന്ദര്‍ശിയ്ക്കാന്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും പ്രത്യേകം അനുമതി വാങ്ങിക്കേണ്ടിയിരുന്നു. എന്നാല്‍ പിന്നീട് ടൂറിസം മേഖയുടെ വളര്‍ച്ചയെക്കരുത് സര്‍ക്കാര്‍ ഈ നിയന്ത്രണം എടുത്തുകളയുകയായിരുന്നു.

പൈന്‍ നട്ട് തോട്ടങ്ങളും ആപ്പിള്‍, ചെറി തോട്ടങ്ങളുടെ പരന്നുകിടക്കുകയാണ് ഇവിടെ. ചിറ്റ്കുല്‍, കര്‍ച്ചാം, ബട്‌സേരി തുടങ്ങിയ ഗ്രാമങ്ങളാണ് സന്‍ഗ്ലയിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. ഇപ്പോള്‍ കാമാക്ഷി ദേവിയുെട ക്ഷേത്രമാക്കി മാറ്റിയ കമ്രു കോട്ട ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ്. ബൈഗോണ്‍ കാലഘട്ടത്തിലെ കരകൗശലവേലകള്‍ക്ക് ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം.

ക്ഷേത്രത്തിന്റെ മൂന്നാം നിലയിലാണ് വലിയ ദേവീവിഗ്രഹമുള്ളത്. ചിറ്റ്കുല്‍ മാതി(മാത ദേവി)ക്ഷേത്രമാണ് മറ്റൊരു ആകര്‍ഷണം. എല്ലാവര്‍ഷവും ഒട്ടേറെയാളുകള്‍ ക്ഷേത്രദര്‍ശനത്തിനായി എത്താറുണ്ട്. സന്‍ഗ്ലയിലൂടെ ഒഴുകുന്ന ബസ്പ നദിയാണ് മറ്റൊരു ആകര്‍ഷണം. മീന്‍പിടുത്തം, ട്രക്കിങ്, ക്യാംപിങ് തുടങ്ങിയ വിനോദങ്ങള്‍ക്കെല്ലാം പറ്റിയ സ്ഥലമാണ് ബസ്പ നദിക്കര. മനോഹരമായ പൈന്‍ മരക്കൂട്ടങ്ങള്‍ക്കും, ഓക്കുകാടുകള്‍ക്കും ഇടയിലാണ് സന്‍ഗ്ലയുടെ കിടപ്പ്, കൂടാതെ കാഴ്ചയുടെ മനോഹാരിതകൂട്ടാന്‍ മഞ്ഞുപാളികളുള്ള അരുവികളുമുണ്ടിവിടെ.

ചിലര്‍ എവിടെച്ചെന്നാലും അവിടുത്തെ തനതായ ഉല്‍പന്നങ്ങള്‍ എന്തെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ്, അത്തരക്കാര്‍ക്കായി കാശ്മീരി ഷാളുകള്‍, ബട്‌സേരി ഗ്രാമത്തില്‍ നിര്‍മ്മിക്കുന്ന തൊപ്പികള്‍ തുടങ്ങിയവയെല്ലാം വാങ്ങിക്കാനും ഇവിടെ അവസരമുണ്ട്. ഇതെല്ലാം കിട്ടുന്ന സ്ഥലത്തേയ്ക്ക് സന്‍ഗ്ലയില്‍ നിന്നും വെറും 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. ബട്‌സേരി ഗ്രാമം പൈന്‍ നട്ട് തോട്ടങ്ങള്‍ക്കും പ്രശസ്തമാണ്.

സപ്നി, കണ്ട, ട്രൗട്ട് ഫാം എന്നിവയാണ് ഇവിടുത്തെ മറ്റ് ചില പ്രധാന കേന്ദ്രങ്ങള്‍. മധ്യകാലഘട്ടത്തിലെ പ്രത്യേകതയായ മരത്തിലുള്ള വാസ്തുവിദ്യ ഇവിടെ ഏറെ കാണാം. മറ്റൊരു സ്ഥലം ടിബറ്റന്‍ വുഡ് കാര്‍വിങ് സെന്ററാണ്, ടിബറ്റന്‍ ശൈലിയില്‍ മരത്തില്‍ കൊത്തുപണിചെയ്‌തെടുത്ത പലസാധനങ്ങളും ഇവിടെ ലഭിയ്ക്കും. ഇത് ഇവിടുത്തെ ജനങ്ങളുടെ തനത് കലകൂടിയാണ്.

ഷിംലയിലെ ജുബ്ബരാട്ടി വിമാനത്താവളമാണ് സംഗ്ലയ്ക്ക് ഏറ്റവും അടുത്തുള്ള എയര്‍ബേസ്. ഇവിടേയ്ക്ക് 238 കിലോമീറ്ററാണ് ദൂരം. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികളില്‍ സംഗ്ലയിലെത്താം. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ കല്‍ക്ക റെയില്‍വേ സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്. ഷിംലയിലേയ്ക്കുള്ള നാരോ ഗേജ് പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ തീവണ്ടിപ്പാത.

ഷിംലയിലെ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും തീവണ്ടി സര്‍വ്വീസുകളുണ്ട്. ബസ് മാര്‍ഗ്ഗമാണെങ്കില്‍ ചണ്ഡിഗഡില്‍ നിന്നും സംഗ്ലയിലെത്താന്‍ എളുപ്പമാണ്. സ്വകാര്യ, സര്‍ക്കാര്‍ ബസുകളില്‍ ചണ്ഡിഗഡില്‍ നിന്നും സംഗ്ലയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

ശീതകാലമൊഴികെയുള്ള സമയത്തെല്ലാം സംഗ്ല സന്ദര്‍ശിയ്ക്കാം. വേനല്‍ക്കാലം പൊതുവേ മനോഹരമായ കാലാവസ്ഥയുള്ള സമയമാണ്. മഴവളരെ കുറച്ചുമാത്രം ലഭിയ്ക്കുന്ന സ്ഥലമാണിത്. എന്നാല്‍ ശീതകാലത്ത് സന്ദര്‍ശനം വളരെ ക്ലേശകരമായിരിക്കും, ഹിമാലയത്തിന്റെ മടിത്തട്ടായതുകൊണ്ടുതന്നെ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമാണ് ഇവിടെയുണ്ടാവുക. ഇക്കാലത്ത് പുറത്തിറങ്ങി സ്ഥലങ്ങള്‍ കാണലൊന്നും നടക്കില്ല, മാത്രമല്ല മഞ്ഞുകാലത്ത് പ്രകൃതിയുടെ സൗന്ദര്യം മങ്ങുകയും ചെയ്യും.

സന്‍ഗ്ല പ്രശസ്തമാക്കുന്നത്

സന്‍ഗ്ല കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സന്‍ഗ്ല

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സന്‍ഗ്ല

  • റോഡ് മാര്‍ഗം
    ചണ്ഡിഗഡ്, ഷിംല എന്നിവിടങ്ങളില്‍ നിന്നും സന്‍ഗ്ലയിലേയ്ക്ക് പതിവായി ബസ് സര്‍വ്വീസുകളുണ്ട്. ആഡംബര ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നാരോ ഗേജ് റെയില്‍വേ സ്‌റ്റേഷനായ കല്‍ക്കയാണ് സന്‍ഗ്ലയ്ക്ക് ഏറ്റവും അടുത്തുള്ള സ്‌റ്റേഷന്‍. ഈ സ്‌റ്റേഷന്‍ ഷിംല റെയില്‍വേ സ്‌റ്റേഷനുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. ഷിംലയാമ് സന്‍ഗ്ലയ്ക്ക് അടുത്തുള്ള വലിയ റെയില്‍വേ സ്റ്റേഷന്‍, ഇവിടേയ്ക്ക് രാജ്യത്തിന്റെ മിക്ക ഭാഗത്തുനിന്നും തീവണ്ടി സര്‍വ്വീസുകളുണ്ട്. റെയില്‍വേ സ്റ്റേഷന് പുറത്തുനിന്നും സന്‍ഗ്ലയിലേയ്ക്ക് ടാക്‌സികള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഷിംലയിലെ ജുബ്ബരാട്ടി വിമാനത്താവളമാണ് സന്‍ഗ്ലയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് 238 കിലോമീറ്ററാണ് ദൂരം. വിമാനത്താവളത്തിന് പുറത്തുനിന്നും സന്‍ഗ്ലയിലേയ്ക്ക് ടാക്‌സികള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri