വേനല്‍ക്കാലവും മഴക്കാലവുമാണ് സന്‍ഗ്ല സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ഇവിടുത്തെ വേനല്‍ക്കാലം. ഈ സമയത്ത് മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇക്കാലത്തെ കൂടിയ താപനില 30ഡിഗ്രി സെല്‍ഷ്യസാണ്, കുറഞ്ഞതാവട്ടെ 8 ഡിഗ്രി സെല്‍ഷ്യസും. വേനല്ക്കാലമാണെങ്കിലും രാത്രിസമയത്ത് തണുപ്പുകൂടാന്‍ സാധ്യതയുള്ളതിനാല്‍ കമ്പിളിവസ്ത്രങ്ങള്‍ കയ്യില്‍ കരുതണം.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. വളരെ കുറച്ചുമാത്രം മഴ പെയ്യുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ മഴക്കാലത്തും സന്‍ഗ്ല സന്ദര്‍ശിക്കാം.
ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ശീതകാലം. ഇക്കാലത്ത് ഇവിടുത്തെ താപനില 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ -10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. ഈ സമയം സന്‍ഗ്ല സ്ന്ദര്‍ശനത്തിന് ഒട്ടും അനുയോജ്യമല്ല. കനത്ത മഞ്ഞുവീഴ്ചയാണ് പലപ്പോഴും അനുഭവപ്പെടുക.