ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. പ്രസന്നമായ കാലാവസ്ഥയായതിനാല്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് തടസ്സം നേരിടില്ല. ഈ സമയത്ത് വിവിധ മേളകളും ആഘോഷങ്ങളും നഗരത്തില്‍ ഉള്ളത് കൊണ്ട് വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്നു.
വേനല്‍ക്കാലം ചൂടുള്ളതും വരണ്ടതുമാണ്. 28 ഡിഗ്രി മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്ത് താപനിലയുടെ വ്യതിയാനം.
ജൂലൈ മധ്യം മുതല്‍ സെപ്തംബര്‍ വരെയാണ് മണ്‍സൂണ്‍. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളെ പോസ്റ്റ് മണ്‍സൂണ്‍ അഥവാ ട്രാര്‍സിഷര്‍ കാലയളവ് എന്ന് അറിയപ്പെടുന്നു.
ഏഴു ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെ താപനിലവ്യതിയാനം കാണിക്കുന്ന ശൈത്യകാലം തണുത്തതാണ്.