വണ്ടാരന് കോഴി (ഫെസന്റ്),ഹിമാചല്‍ പ്രദേശിന്‍െറ ദേശീയപക്ഷിയായ മൊനാല്‍ എന്നിവയെ ഭീമകാളി ക്ഷേത്രത്തിന് സമീപമുള്ള ബേര്‍ഡ് പാര്‍ക്കില്‍ ധാരാളമായി കാണാം. ഇവയുടെ ഏറ്റവും വലിയ പ്രജനന കേന്ദ്രം കൂടിയാണ് ഇവിടം. മയലിന്‍ സമാനമായ...
800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രസമുച്ചയം പ്രധാന ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ്. കന്യകയായ യുവതിയുടെ രൂപത്തിലുള്ള ഭീമകാളി ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിന്ദു-ബുദ്ധ ശില്പ്പകലയുടെ സങ്കരരൂപമാണ് ക്ഷേത്രം . പുരാതനമായ...
200 വര്‍ഷം പഴക്കമുള്ള ഈ സ്മാരകം കിനൗര്‍ ഭരിച്ചിരുന്ന ബുക്ഷൈറിലെ രാംപൂര്‍ രാജാക്കന്മാര് നിര്‍മിച്ചതാണ്.
രുചിയിലും മണം കൊണ്ട് വേറിട്ട് നില്‍ക്കുന്നതാണ് ഇവിടെ വിളയുന്ന ആപ്പിളുകള്‍. സാരാഹനില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെയുള്ള ഇവിടം മനോഹരമായ പ്രകൃതിയാണ്.
സാരാഹനില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബാബാവാലിയുടെ പ്രകൃതി സൗന്ദര്യത്തില്‍ സന്ദര്ശകന് ഒറ്റനോട്ടത്തില്‍ തന്നെ കറങ്ങിവീഴുമെന്നത് തീര്‍ച്ചയാണ്. മനോഹരമായ തടാകവും ആല്പ്പിന് പുല്‍മേടുകളും ഈ മനോഹാരിതക്ക് അഴക്...
നാഷനല്‍ ഹൈവേ 14 ല്‍ സാരാഹനില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെയാണ് ജിയോരി സ്ഥിതി ചെയ്യുന്നത്. ചുടുനീരുറവയാണ് ഇവിടത്തെ ആകര്‍ഷണം.
ഹൈന്ദവവിശ്വാസികള്‍ക്ക് ഏറെ പുണ്യം ചെന്നതാണ് ശ്രീകന്ദ് മഹാദേവ് കൊടുമുടി. 72 അടിയോളം ഉയരമുള്ള കൊടുമുടിയുടെ ഉച്ചിയില്‍ സ്ഥിതി ചെയ്യുന്ന ശിവലിംഗം ദര്‍ശിക്കാനാണ് തീര്‍ഥാടകര്‍ എത്തുന്നത്. ഗ്രേറ്റ് ഹിമാലയ നാഷനല്‍ പാര്‍ക്കിന്‍െറ ഭാഗമായ...
ആപ്പിള്തോട്ടങ്ങളുടെ മനോഹാരിത ആസ്വദിക്കാന്‍ താല്പര്യമുള്ളവര് ബഞ്ചാര റിട്രീറ്റില്‍ പോകാതെ മടങ്ങരുത്. സാരാഹനിലെ ജിയോരിയില് നിന്ന് ഏഴു കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. നാഷനല്‍ ഹൈവേ 22ല്‍ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്ന്...
നിത്യഹരിത വനമേഖലയായ ദാരംഗ് ഗാട്ടിയിലേക്ക് ബഞ്ചാര റിട്രീറ്റില്‍ നിന്ന് ഒന്നര മണിക്കൂര്‍ യാത്രയാണ് ഉള്ളത്. സമുദ്രനിരപ്പില്‍ നിന്ന് 932 മീറ്ററാണ് ഇ്വിടത്തെ ഉയരം.