Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാരാനാഥ് » കാലാവസ്ഥ

സാരാനാഥ് കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് സാരാനാഥ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. വര്‍ഷം മുഴുവനും സഞ്ചാരികളെത്തുന്ന കേന്ദ്രമാണ് സാരാനാഥ് എന്ന് മറക്കരുത്.എന്നാലും വേനല്‍ക്കാലം പൊതുവെ ചൂടേറയും വരണ്ടതുമായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട്. 25 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ താപനില.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. നല്ല മഴ ലഭിക്കുന്ന സ്ഥലമാണ് അത്. ആഗസ്ത് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. സുഖകരമായ കാലവസ്ഥയാണ് ഇക്കാലത്ത് സാരാനാഥില്‍. 9 നും 25നും ഇടയിലായിരിക്കും ഇക്കാലത്തെ അന്തരീക്ഷ താപനില.