Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സതാര » കാലാവസ്ഥ

സതാര കാലാവസ്ഥ

വേനല്‍ക്കാലം

പൊതുവേ ചൂടുകൂടിയ കാലാവസ്ഥയുള്ള സതാരയിലെ വേനല്‍ക്കാലം അല്‍പംകടുത്തതാണ്. വേനലില്‍ 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാറുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് സതാരയിലെ മഴക്കാലം. മോശമല്ലാത്ത രീതിയില്‍ മഴലഭിയ്ക്കുന്നസ്ഥലമാണിത്. മഴപ്രണയികള്‍ക്ക് സതാര സന്ദര്‍ശിയ്ക്കാന്‍ പറ്റിയസമയം മഴക്കാലമാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് സതാരയിലെ തണുപ്പുകാലം. ഈ സമയത്ത് വളരെ മനോഹരമായ കാലാവസ്ഥയാണ് സതാരയിലുണ്ടാവുക. സതാര സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും ഇതുതന്നെയാണ്. തണുപ്പുകാലത്തെ രാത്രികളില്‍ താപനില നന്നേ താഴാന്‍ ഇടയുള്ളതിനാല്‍ തണുപ്പുതടയാനുള്ള വസ്ത്രങ്ങള്‍ കരുതാന്‍ മറക്കരുത്.