ബുദ്ധമത സ്‌മാരകങ്ങളില്‍ പ്രധാനപ്പെട്ട ഭര്‍ഹൂത്ത് സ്‌തൂപത്തെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് ഭര്‍ഹൂത്ത് ആര്‍ട്ട്‌ഗ്യാലറി സ്ഥാപിച്ചിരിക്കുന്നത്. ഈ സ്‌തൂപത്തിന്റെ മാതൃകകള്‍, അപൂര്‍വ്വ ഫോട്ടോകള്‍, ചിത്രങ്ങള്‍ മുതലായവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സത്‌ന ബസ് സ്റ്റാന്റില്‍ നിന്ന് ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന ഗ്യാലറി ചരിത്ര കുതുകികള്‍ക്കും കലാസ്‌നേഹികള്‍ക്കും മികച്ച അനുഭവം പ്രദാനം ചെയ്യും. പഴയകാല ജീവിതവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന നിരവധി ഫോട്ടോകളും ഇവിടെയുണ്ട്. ഐതിഹ്യങ്ങളും ചരിത്ര സംഭവങ്ങളും ചിത്രീകരിച്ചിരിക്കുന്ന പ്രസേന്‍ജിത്ത് സ്‌തൂപത്തെ കുറിച്ചും അജാതശത്രു സ്‌തൂപത്തെ കുറിച്ചും എടുത്തു പറയേണ്ടതാണ്. സത്‌നയിലെത്തുന്ന സഞ്ചാരികള്‍ ഭര്‍ഹൂത്ത് ആര്‍ട്ട്‌ഗ്യാലറി സന്ദര്‍ശിക്കാന്‍ മറക്കരുത്.



Click it and Unblock the Notifications