മധ്യപ്രദേശിലെ സത്‌ന ജില്ലയിലാണ് ഭര്‍ഹൂത്ത് സ്‌തൂപം സ്ഥിതി ചെയ്യുന്നത്. പുരാതന നാഗോഡ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഈ സ്‌തൂപം. ബിസി 150ല്‍ നിര്‍മ്മിച്ച ഈ സ്‌തൂപം സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമാണ്. സ്‌തൂപത്തിന് നിര്‍മ്മിക്കപ്പെട്ട കാലഘട്ടത്തെ കുറിച്ച് നിരവധി കഥകളാണ് പറയാനുള്ളത്.
ജ്ഞാനോദയത്തിലേക്കുള്ള ബുദ്ധന്റെ യാത്ര, യക്ഷന്മാര്‍, അക്കാലത്തെ മനുഷ്യരുടെ ദൈനംദിന ജീവിതം എന്നിവയെ കുറിച്ചെല്ലാം ഈ സ്‌തൂപത്തില്‍ നിന്ന് വായിച്ചെടുക്കാം. സ്‌തൂപത്തിന് ചുറ്റുമുള്ള വേലി ചെങ്കല്ലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സ്‌തൂപത്തിന്റെ മാറ്റ് കൂട്ടുന്നു.
ഇന്ന് സ്‌തൂപത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. ഭര്‍ഹൂത്ത് സ്‌തൂപത്തിന്റെ അവശിഷ്ടങ്ങള്‍ കല്‍ക്കത്തിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭര്‍ഹൂത്ത് ആര്‍ട്ട്‌ഗ്യാലറിയില്‍ സ്‌തൂപത്തിന്റെ മാതൃകകളും ചിത്രങ്ങളും കാണാനാകും.



Click it and Unblock the Notifications