സത്‌നയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ബിര്‍സിംഗ്‌പൂര്‍ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം സത്‌ന ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രമാണ്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വീര്‍സിംഗ് രാജാവില്‍ നിന്നാണ് പട്ടണത്തിന് ഈ പേര് ലഭിച്ചത്. ഈ പ്രദേശത്തെ ഏറ്റവും പുരതാനമായ ശിവ ക്ഷേത്രമാണിത്.
സത്‌നയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ക്ഷേത്രത്തില്‍ എത്താന്‍ കഴിയും. ക്ഷേത്രത്തിലെ ആരാധനയ്‌ക്ക് ശേഷം സഞ്ചാരികള്‍ക്ക് സമീപത്തെ ബോക്‌സൈറ്റ് ഖനികളും ജൈത്വാര മേഖലയും സന്ദര്‍ശിക്കാവുന്നതാണ്.



Click it and Unblock the Notifications