തുളസി മ്യൂസിയം ഒരു പുരാവസ്‌തു മ്യൂസിയമാണ്. സത്‌നയുടെ വിനോദസഞ്ചാര ഭൂപടത്തില്‍ ഈ മ്യൂസിയത്തിന് പ്രമുഖ സ്ഥാനമാണുള്ളത്. സത്‌നയില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള രാംവന്‍ എന്ന സ്ഥലത്ത് 1977ല്‍ ആണ് ഈ മ്യൂസിയം സ്ഥാപിച്ചത്.
തുളസി സംഗ്രഹാലയ എന്ന് അറിയപ്പെടുന്ന ഇവിടെ മനോഹരമായ ശില്‍പ്പങ്ങള്‍ അടക്കം നിരവധി പുരാവസ്‌തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട്. ടെറാകോട്ട, ബിര്‍ച്ച് ആര്‍ക്ക്, പനയോല മുതലായവ ഉപയോഗിച്ചാണ് ഇവയില്‍ അധികവും നിര്‍മ്മിച്ചിരിക്കുന്നത്.
അപൂര്‍വ്വങ്ങളായ ചെമ്പ് നാണയങ്ങള്‍, ചെമ്പ് പാത്രങ്ങള്‍, സ്വര്‍ണ്ണത്തിലും വെള്ളിയിലും നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ എന്നിവയും ഇവിടെ കാണാം. തിങ്കളാഴ്‌ച ഒഴികെയുള്ള എല്ലാ ദിവസവും മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയാണ് പ്രവര്‍ത്തന സമയം.



Click it and Unblock the Notifications