സത്‌നയില്‍ ചെറിയൊരു വിമാനത്താവളമുണ്ട്, സത്‌ന എയര്‍പോര്‍ട്ട്. ചെറിയ വിമാനത്താവളമാണെങ്കിലും ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാന സര്‍വ്വീസുകളുണ്ട്. 220 കിലോമീറ്റര്‍ അകലെയുള്ള ജബല്‍പൂരിലാണ് ഏറ്റവും അടുത്തുള്ള പ്രമുഖ വിമാനത്താവളം. ജബല്‍പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സത്‌നയിലേക്ക് ടാക്‌സികള്‍ ലഭിക്കും.