Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സത്‌ന » കാലാവസ്ഥ

സത്‌ന കാലാവസ്ഥ

സത്‌ന സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യമായ സമയം ശൈത്യകാലമാണ്‌. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയത്ത്‌ ഇവിടെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. സത്‌ന സന്ദര്‍ശിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ സമയവും ഇതു തന്നെ.

വേനല്‍ക്കാലം

മാര്‍ച്ച്‌ മാസത്തിലാണ്‌ ഇവിടെ വേനല്‍ക്കാലം ആരംഭിക്കുന്നത്‌. ഇത്‌ ജൂണ്‍ മധ്യം വരെ തുടരും. ഈ സമയത്ത്‌ താപനില 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌, പ്രത്യേകിച്ച്‌ ഏപ്രില്‍-മെയ്‌ മാസങ്ങളില്‍. അതുകൊണ്ട്‌ തന്നെ ഈ സമയത്ത്‌ സത്‌ന സന്ദര്‍ശനം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ സത്‌നയില്‍ മഴക്കാലം അനുഭവപ്പെടുന്നത്‌. ജൂലൈ- ആഗസ്റ്റ്‌ മാസങ്ങളില്‍ കനത്ത മഴ അനുഭവപ്പെടും. അതുകൊണ്ട്‌ ഈ സമയവും സത്‌ന സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

ശീതകാലം

ഒക്ടോബര്‍ മാസത്തില്‍ ശൈത്യകാലത്തിലേക്കുള്ള മാറ്റം ദൃശ്യമായി തുടങ്ങും. എന്നിരുന്നാലും നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലമായി കണക്കാക്കപ്പെടുന്നത്‌. ഈ സയമത്ത്‌ താപനില അഞ്ച്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴും. ഈ സമയമാണ്‌ സത്‌ന സന്ദര്‍ശനത്തിന്‌ അനുയോജ്യം. ശൈത്യകാലത്ത്‌ സത്‌ന സന്ദര്‍ശിക്കുന്നവര്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതാന്‍ മറക്കരുത്‌.