Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സാവന്‍ദുര്‍ഗ » കാലാവസ്ഥ

സാവന്‍ദുര്‍ഗ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. 34 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് യാത്രികര്‍ സാവന്‍ദുര്‍ഗയിലെത്താറില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാന്‍ എളുപ്പമല്ല. മഴക്കാലത്തും ഇവിടെ സഞ്ചാരികള്‍ അധികം എത്താറില്ല.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ജനുവരിവരെയുള്ള ശൈത്യകാലത്താണ് സാവന്‍ദുര്‍ഗ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 15 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 27 ഡിഗ്രിയും.