Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഷില്ലോങ്‌

ഷില്ലോങ്‌  - കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്

49

കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്‌ എന്നറിയപ്പെടുന്ന ഷില്ലോങ്‌ രാജ്യത്തെ വടക്ക്‌-കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രശസ്‌തമായ വിനോദ സഞ്ചാരകേന്ദ്രമാണ്‌. സമൃദ്ധമായ ഹരിത ഭൂമി,മനോഹരമായ പ്രകൃതി, മേഘങ്ങള്‍ തങ്ങി നില്‍ക്കുന്ന മലനിരകള്‍, സുഗന്ധം പരത്തുന്ന പുഷ്‌പങ്ങള്‍, സ്‌നേഹശീലരായ ജനങ്ങള്‍, കൊളോണിയല്‍ സ്വാധീനമുള്ള അതിഥ്യം ഇവയെല്ലാം ചേര്‍ന്നതാണ്‌ ഷില്ലോങ്‌ വിനോദ സഞ്ചാരം. എല്ലായിടവും ഹരിതമയമാണെങ്കിലും തിരക്കേറിയ ഒരു നഗരജീവിതം ഉണ്ടെന്നതാണ്‌ ഷില്ലോങ്‌ വിനോദ സഞ്ചാരത്തെ ആകര്‍ഷകമാക്കുന്നത്‌.

ഷില്ലോങ്ങിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍

നിരവധി വെള്ളച്ചാട്ടങ്ങളാലും കൊടുമുടികളാലും പ്രകൃതി ഷില്ലോങിനെ അനുഗ്രഹിച്ചിരിക്കുന്നു. ഷില്ലോങ്‌ കോടുമുടി, എലിഫന്റ്‌ വെള്ളച്ചാട്ടം, സ്വീറ്റ്‌ വെള്ളച്ചാട്ടം, ലേഡി ഹൈഡരി പാര്‍ക്ക്‌, വാര്‍ഡ്‌സ്‌ തടാകം, പോലീസ്‌ ബസാര്‍ എന്നിവ സന്ദര്‍ശിക്കാതെ ഷില്ലോങ്‌ വിനോദ സഞ്ചാരം പൂര്‍ണമാകില്ല. തനത്‌ സംസ്‌കാരങ്ങള്‍ക്കായുള്ള ഡോണ്‍ ബോസ്‌കോ മ്യൂസിയം സന്ദര്‍ശിക്കേണ്ടവയില്‍ മുമ്പിലാണ്‌.

ഖാസിസ്‌- ഷില്ലോങിലെ ഗോത്രവര്‍ഗ്ഗക്കാര്‍

ഖാസിസ്‌, ജൈന്തായിസ്‌, ഗാരോസ്‌ എന്നീ മൂന്ന്‌ പ്രമുഖ ഗോത്ര വര്‍ഗ്ഗക്കാരുള്ള ഗോത്ര സംസ്ഥാനമാണ്‌ മേഘാലയ. ഖാസിസ്‌ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഷില്ലോങില്‍ ഏറെ ഉള്ളത്‌ വടക്ക്‌ കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പഴയ ഗോത്രവര്‍ഗ്ഗക്കാരായ ഖാസിസ്‌ ഗോത്രക്കാരാണ്‌.

ആസ്‌ട്രോ-ഏഷ്യാന്തിക്‌ കുടംബത്തില്‍ ഉള്‍പ്പെടുന്നവരാണ്‌ ഖാസിസ്‌ ജനത.രാജ്യത്ത്‌ അപൂര്‍വമായി കണ്ടു വരുന്ന പെണ്‍ കുടുംബാവകാശ സംവിധാനമാണ്‌ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്‌. പെണ്‍ കുട്ടികളാണ്‌ ഇവരുടെ കുടംബം നിലനിര്‍ത്തുന്നത്‌ . അതിനാല്‍ പെണ്‍ കുട്ടികളുണ്ടാകുമ്പോള്‍ വീടുകളില്‍ വലിയ ആഘോഷങ്ങള്‍ ഉണ്ടാവാറുണ്ട്‌.

ഖാസിസ്‌ ഗോത്രക്കാര്‍ക്ക്‌ പിന്നെയും പ്രത്യേകതകള്‍ ഉണ്ട്‌. ഇവരുടെ പാരമ്പര്യമനുസരിച്ച്‌ വരന്‍ വധുവിന്റെ വീട്ടിലായിരിക്കും താമസിക്കുക. വിവാഹം, പാരമ്പര്യ സ്വത്ത്‌ വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം അമ്മാവന്‍മാര്‍ക്ക്‌ ആയിരിക്കും.

ഷില്ലോങിലെ ഇംഗ്ലീഷ്‌ സ്വാധീനം

വിഭജനത്തിന്‌ മുമ്പള്ള ആസ്സാമിന്റെ തലസ്ഥാനം ഷില്ലോങ്‌ ആയിരുന്നു. പശ്ചിമ ബംഗാളിനോട്‌ അടുത്ത്‌ കിടക്കുന്നതു കൊണ്ടും പ്രസന്നമായ കാലാവസ്ഥ കൊണ്ടും ഷില്ലോങ്‌ വടക്ക്‌ കിഴക്കന്‍ മേഖലയുടെ ഭരണ കേന്ദ്രമായി മാത്രമല്ല വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രം കൂടിയായിരിക്കുകയാണ്‌. മൂന്ന്‌ ജില്ലകള്‍ ചേര്‍ത്ത്‌ രൂപപെട്ട ചെറു നഗരമായ ഷില്ലോങിന്‌ ബ്രിട്ടീഷുകാര്‍ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. ബ്രിട്ടീഷുകാരുടെ പ്രധാന ഭരണ ആസ്ഥാനമായതോടെ ഷില്ലോങില്‍ നിരവധി മതപ്രവാചകര്‍ വരാന്‍ തുടങ്ങിയിരുന്നു.

ചിറാപ്പുഞ്ചിയില്‍ ആദ്യം കാലുകുത്തിയ വെല്‍ഷ്‌ മിഷന്‍ നഗരത്തിന്റെ വികസനത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. ഐറിഷ്‌ മതപ്രവാചകര്‍ ഉള്‍പ്പടെ പിന്നെയും നിരവധി പേര്‍ ഇവിടെ എത്തിയിട്ടുണ്ട്‌. സെന്റ്‌ എഡ്‌മണ്ട്‌സ്‌, സെന്റ്‌ ആന്റണീസ്‌, ലോറെറ്റോ കോണ്‍വെന്റ്‌, സെന്റ്‌ മേരീസ്‌ തുടങിയ സ്‌കൂളുകള്‍ മതപ്രവാചകരുടെ സ്വാധീനത്തിന്റെ തെളിവാണ്‌. ഇവര്‍ മാത്രമല്ല ബ്രിട്ടീഷുകാരും നഗരത്തിനായി ഏറെ ചെയ്‌തിട്ടുണ്ട്‌. ഈ മേഖലയിലെ പ്രമുഖ സ്‌കൂളുകളില്‍ ഒന്നായ പൈന്‍ മൗണ്ട്‌ സ്‌കൂള്‍ തുടങ്ങിയത്‌ ബ്രിട്ടീഷുകാരാണ്‌.

ഷില്ലോങിലെ ബംഗാളി സാന്നിദ്ധ്യം

ബംഗാളികള്‍ പ്രത്യേകിച്ച്‌ സിഹ്ലെത്‌ ജില്ലയില്‍ നിന്നുള്ളവര്‍ നഗരത്തിന്റെ വികസനത്തിന്‌ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. ഭരണസംബന്ധമായ ജോലികള്‍ക്കായി ബ്രിട്ടീഷുകാര്‍ ബംഗാളികളെ കൊണ്ടുവന്നിരുന്നു. ആ പ്രദേശത്ത്‌ താമസിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അവര്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്‌തിരുന്നു.

`ബാബൂസ്‌' എന്നറിയപ്പെട്ടിരുന്ന ബംഗാളികള്‍ ആ പ്രദേശത്തിന്റെ വികസനത്തിനായി ഏറെ പരിശ്രമിച്ചവരാണ്‌. ഇടത്തരം ബംഗാളി കുടംബത്തിലെ കുട്ടികള്‍ക്കായി നിരവധി സ്‌കൂളുകള്‍ ഇവരുടെ ശ്രമഫലമായി തുടങ്ങിയിട്ടുണ്ട്‌. ജെയില്‍ റോഡ്‌ ബോയ്‌സ്‌ സ്‌കൂള്‍, ലോഡി ക്യൂന്‍ സ്‌കൂള്‍ തുടങ്ങയിവ ഇത്തരത്തില്‍ തുടങ്ങിയവയാണ്‌.

ഷില്ലോങ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം

ശൈത്യകാലത്തിനും മഴക്കാലത്തിനും ശേഷമുള്ള സമയങ്ങളാണ്‌ ഷില്ലോങ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം. അതായത്‌ മാര്‍ച്ച്‌ -ഏപ്രില്‍ , സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങള്‍ക്കിടയില്‍.

ഷില്ലോങില്‍ എങ്ങനെ എത്തിച്ചേരാം

ദേശീയ പാത 40 വഴി ഷില്ലോങ്‌ രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ദേശീയപാത 40 ഷില്ലോങിനെ ഗുവാഹത്തിയുമായി ബന്ധപ്പെടുത്തുന്നു. ഉമ്രോയില്‍ ഷില്ലോങിന്‌ ഒരു വിമാനത്താവളമുണ്ട്‌. പ്രധാന നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരത്തായിട്ടാണിത്‌. 2013 ജനുവരി മുതല്‍ ഇത്‌ പ്രവര്‍ത്തിക്കുന്നില്ല.

ഷില്ലോങ്‌ പ്രശസ്തമാക്കുന്നത്

ഷില്ലോങ്‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഷില്ലോങ്‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഷില്ലോങ്‌

  • റോഡ് മാര്‍ഗം
    ദേശീയ പാത 40 വഴി ഗുവാഹത്തിയുമായും ദേശീയപാത 44 വഴി സില്‍ചാര്‍,ത്രിപുരയിലെ മറ്റ്‌ പ്രദേശങ്ങളുമായും ബന്ധപ്പെട്ട്‌ കിടക്കുന്നു. ഷില്ലോങിനെ രാജ്യത്തെ മറ്റ്‌ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതകള്‍ ഇതാണ്‌. ഷില്ലോങ്‌ -ഗുവാഹത്തി ദേശീയപാത ഷില്ലോങിനെ മാത്രമല്ല തെക്കന്‍ അസ്സാം, മണിപ്പൂര്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മേഘാലയയില്‍ റയില്‍വെ ഇല്ല. ഷില്ലോങില്‍ നിന്നും നൂറ്‌ കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തി റയില്‍വെസ്റ്റേഷന്‍ വഴി മറ്റ്‌ നഗരങ്ങളുമായി ബന്ധപ്പെടാം. ഷില്ലോങില്‍ നിന്നും റയില്‍വെസ്റ്റേഷനിലേക്ക്‌ സുമോ സര്‍വീസുകള്‍ എല്ലാ സമയത്തും ഉണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഷില്ലോങിന്‌ അടുത്തുള്ള വിമാനത്താവളം 30 കിലോമീറ്റര്‍ അകലെയുള്ള ഉമ്രോയി ആണ്‌. എന്നാല്‍ ഇപ്പോള്‍ ഇത്‌ പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ ഗുവാഹത്തിയിലെ ലോക്‌പ്രിയ ബോര്‍ഡോളോയി അന്താരാഷ്‌ട്ര വിമാനത്താവളം ആണ്‌ കൂടുതല്‍ സൗകര്യപ്രദം. ഇവിടേയ്‌ക്ക്‌ ടൂറിസ്റ്റ്‌ ടാക്‌സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu