Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഷില്ലോങ്‌ » കാലാവസ്ഥ

ഷില്ലോങ്‌ കാലാവസ്ഥ

ശൈത്യകാലത്തിനും വര്‍ഷകാലത്തിനും ശേഷമുളള മാസങ്ങളാണ്‌ ഷില്ലോങ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യം. അതായത്‌ മാര്‍ച്ച്‌- ഏപ്രില്‍ , സെപ്‌റ്റംബര്‍- ഓക്‌ടോബര്‍ മാസങ്ങള്‍ക്കിടയില്‍. ശൈത്യത്തിന്‌ ശേഷമുള്ള മാസങ്ങളില്‍ അധികം തണുപ്പും മഴയും കാണില്ല. വര്‍ഷകാലത്തിന്‌ ശേഷമുള്ള മാസങ്ങള്‍ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ അനുയോജ്യമാണ്‌.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂലെ പകുതി വരെയാണ്‌ ഷില്ലോങിലെ വേനല്‍ക്കാലം. വേനല്‍ കാലത്തെ പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസിന്‌ മുകളിലെത്താറില്ല. ഇടയ്‌ക്ക്‌ മഴ പ്രതീക്ഷിക്കാം. വേനല്‍ക്കാലത്തും ഷില്ലോങ്‌ സന്ദര്‍ശിക്കുകയാണെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതാണ്‌.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം . വളരെ നേരത്തെയോ വളരെ താമസിച്ചോ ഇവിടെ മഴ ഉണ്ടായാല്‍ അത്ഭുതപെടേണ്ടതില്ല. അതിനാല്‍ ഷില്ലോങ്‌ സന്ദര്‍ശിക്കുമ്പോള്‍ കമ്പനിളി വസ്‌ത്രങ്ങള്‍ കരുതുന്നത്‌ നല്ലതാണ്‌

ശീതകാലം

ഷില്ലോങില്‍ ശൈത്യകാലത്ത്‌ താപനില 1 ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌. ശൈത്യകാലത്ത്‌ രാവിലെ മൂടല്‍മഞ്ഞ്‌ സാധാരണമാണ്‌. സൂര്യപ്രകാശം എത്തുന്നതോടെ അന്തരീക്ഷം പ്രസന്നമാകും