ഷിംല നഗരത്തിന് കിഴക്കുഭാഗത്തായാണ് വുഡ് വില്ലെ പാലസ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷ് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്ന സര്‍ വില്യം റോസ് മാന്‍സ്ഫീല്‍ഡായിരുന്നു വുഡ് വില്ലെ പാലസിന്റെ ആദ്യകാലത്തെ ഉടമ എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ഈ കൊട്ടാരം നിരവധി പേരുടെ അധീനതയിലായിട്ടുണ്ട്. 1919 ല്‍ അലിയന്‍സ് ബാങ്കും 1926 ല്‍ ഗുജറാത്തിലെ ഭഗവത് സിംഗും ഈ കൊട്ടാരം സ്വന്തമാക്കി. സിംഗ് 1930ല്‍ ഈ കൊട്ടാരം മകള്‍ക്ക് സമ്മാനമായി നല്‍കി. രാജാ ഉദയ് സിംഗ് 1977 ല്‍ ഈ കൊട്ടാരം ഒരു ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റുകയായിരുന്നു.



Click it and Unblock the Notifications