Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശിവാനസമുദ്രം » കാലാവസ്ഥ

ശിവാനസമുദ്രം കാലാവസ്ഥ

മണ്‍സൂണും ആഗസ്ത് മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളുമാണ് ശിവനസമുദ്രം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍വരെയാണ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. 37 ഡിഗ്രി    സെല്‍ഷ്യസിനും 20ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന കുറഞ്ഞ അളവിലാണ് ഇവിടെ മഴ ലഭിക്കുന്നത്. വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. അതുകൊണ്ടുതന്നെ മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണവും കൂടുതലാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ശിവനസമുദ്രത്തിലെത്താന്‍ പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 12 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 31 ഡിഗ്രിയും.