Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിബ്സാഗര്‍ » കാലാവസ്ഥ

സിബ്സാഗര്‍ കാലാവസ്ഥ

പ്രകൃതിയുമായി അടുത്തിടപഴകാനും സമൃദ്ധമായ സസ്യജന്തുജാലങ്ങളെ കുറിച്ച് അറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് സിബ്സാഗറിലെ മണ്‍സൂണ്‍ അനുകൂലമായ സമയമാണ്. എന്നിരുന്നാലും കുറഞ്ഞ താപനിലയും തെളിഞ്ഞ അന്തരീക്ഷവുമുള്ള ശൈത്യകാലങ്ങള്‍ തന്നെയാണ് കൂടുതല്‍ അഭികാമ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് സിബ്സാഗറിലെ വേനല്‍കാലം. അലോസരമുണ്ടാക്കുന്ന ആര്‍ദ്രത ഇക്കാലത്ത് ഇവിടെ അനുഭവപ്പെടാറുണ്ട്. വേനലില്‍ പോലും ഇടയ്ക്കിടെ പെയ്യുന്ന മഴ താപനിലയില്‍ ആശ്വാസകരമായ ശമനമുണ്ടാക്കും. ഇക്കാലയളവില്‍ ഇവിടത്തെ ശരാശരി താപനില 15 നും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

ജൂലൈ മാസത്തോടെ സിബ്സാഗറില്‍ മഴക്കാലത്തിന് തുടക്കമാവും. സെപ്തംബര്‍ വരെ അത് നീളും. സാമാന്യം ശക്തമായി തന്നെ ഇവിടെ മഴ വര്‍ഷിക്കാറുണ്ട്. മഴയില്‍ കുളിച്ചിറങ്ങിയ സിബ്സാഗറിന്റെ ഹരിതപ്രകൃതി ഒരു നവോഢയെ പോലെ സുന്ദരിയായിരിക്കും. ഒരുപാട് മഴ വര്‍ഷിക്കുമെങ്കിലും ആര്‍ദ്രതയുടെ അളവിന് കുറവൊന്നും ഉണ്ടാകില്ല.

ശീതകാലം

ഡിസംബറിലാണ് സിബ്സാഗറിലെ ശൈത്യകാലത്തിന് തുടക്കമാകുന്നത്. ഫെബ്രുവരി വരെ അത് നീണ്ടുനില്‍ക്കും. 7 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഈ സമയത്തെ ശരാശരി താപനില. ജനുവരിയില്‍ തണുപ്പ് ഏറ്റവും കൂടുതലായിരിക്കും. ഇവിടത്തെ ശൈത്യകാലം അസഹ്യമായ തണുപ്പ്കാലമല്ല. വിനോദസഞ്ചാരത്തിന് തികച്ചും അനുകൂലമായ വിധത്തില്‍ പ്രസന്നമായിരിക്കും വിന്ററിലെ കാലാവസ്ഥ.