Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിംഹാചലം

നരസിംഹമൂര്‍ത്തി വസിയ്ക്കുന്ന സിംഹാചലം

10

ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തിന് സമീപമുള്ള ചെറിയൊരു ഗ്രാമമാണ് സിംഹാചലം. ഇവിടെയുള്ള നരസിംഹക്ഷേത്രം ഏറെ പ്രശസ്തമാണ്. നരസിംഹമൂര്‍ത്തീ പ്രതിഷ്ഠയുള്ള പതിനെട്ട് ക്ഷേത്രങ്ങളില്‍ ഒന്നാണ് സിംഹാചലത്തിലെ നരസിംഹമൂര്‍ത്തീ ക്ഷേത്രം. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് വിഷ്ണുഭക്തരാണ് ഈ ക്ഷേത്രദര്‍ശനത്തിനായി എത്തുന്നത്. ത്രിഭംഗാസനത്തിലാണ് നരസിംഗമൂര്‍ത്തിയുടെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്, സദാസമയവും പൂര്‍ണമായും വിഗ്രഹത്തില്‍ ചന്ദനം പൂശിയിരിക്കും.

പുരാതനമായ ക്ഷേത്രം

ഒറ്റക്കാഴ്ചയില്‍ത്തന്നെ ഏറെ പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്ന് മനസ്സിലാക്കാന്‍ കഴിയും. ഇവിടെനിന്നും ലഭിച്ച ചില പഴയ ലിഖിതങ്ങള്‍ക്ക് എഡി 1098ഓളം പഴക്കമുണ്ടെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ചോള രാജാവായിരുന്ന കുലോത്തതുംഗയുടെ ഭരണകാലത്തുള്ളതാണത്രേ ഈ ലിഖിതം.

മറ്റൊരു ചരിത്രരേഖ കണ്ടെടുത്തത കലിംഗ രാജ്ഞിയുടെ കാലത്തുള്ളതാണ്, അവര്‍ എഡി 1137-1156 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. ഏതാണ്ട് 252ലേറെ ലിഖിതങ്ങളും മറ്റും ക്ഷേത്രത്തിന്റെ ചുവരുകളില്‍ത്തന്നെയുണ്ട്. ഇവയെല്ലാം വളരെ പഴയകാലത്തെ കാര്യങ്ങള്‍സൂചിപ്പിക്കുന്നവയാണ്. മതപരമയാ പ്രാധാന്യത്തിനൊപ്പം തന്നെ ചരിത്രപരമായും ഏറെ പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രം.

പലകാലങ്ങളിലായി ചരിത്രകാരന്മാര്‍ ഇവിടെ പഠനങ്ങളും ഉല്‍ഖനനങ്ങളും നടത്തിയിട്ടുണ്ട്. ക്ഷേത്രച്ചുവരിലെ ലിഖിതങ്ങളില്‍ ചിലത് തെലുങ്ക് ഭാഷയിലും മറ്റ് ചിലത് ഒറിയ ഭാഷയിലുമാണ്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യാരീതിയിലും തെലുങ്ക്, ഒറീസ രീതികള്‍ കൂടിക്കലര്‍ന്നതാണ്. ക്ഷേത്രം സ്ഥിതിചെയ്യുന്ന മലനിരകളില്‍ ഗംഗാധാര എന്നു പേരുള്ള ഒരു പുണ്യതീര്‍ത്ഥവുമുണ്ട്.

നരസിംഹമൂര്‍ത്തീ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം

ഒരിക്കല്‍ ഒരു കൂട്ടം മുസ്ലീങ്ങള്‍ ഈ ഗ്രാമം കൊള്ളയടിയ്ക്കാനെത്തിയത്രേ, ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന കുര്‍മന്ത എന്ന കവി നരസിംഹമൂര്‍ത്തിയോട് രക്ഷിയ്ക്കണമെന്ന് മനസുരികി പ്രാര്‍ത്ഥിച്ചു. കവിയുടെ പ്രാര്‍ത്ഥനയില്‍ പ്രീതനായ മൂര്‍ത്തി അക്രമികളെ ഓടിയ്ക്കാനായി ഒരു കൂട്ടം കടന്നലുകളെ വിട്ടു, കടന്നലുകളുടെ കുത്തേറ്റ് അക്രമികള്‍ ഓടി രക്ഷപ്പെടുകയും ഗ്രാമവാസികള്‍ രക്ഷപ്പെടുകയും ചെയ്തുവത്രേ. ഇത്തരത്തില്‍ ഭക്തരുടെ വിളിപ്പുറത്ത് രക്ഷയ്‌ക്കെത്തുന്ന നരസിംഹമൂര്‍ത്തിയാണ് ഇവിടെയുള്ളതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീ ലക്ഷ്മി നരസിംഗ സ്വാമി ക്ഷേത്രമെന്നാണ് ഇതിന്റെ പേര്.

സിംഹാചലത്തിലേയ്ക്ക് യാത്ര ചെയ്യുമ്പോള്‍

കടുത്ത വേനല്‍ അനുഭവപ്പെടുന്ന പ്രദേശമാണിത്. മഴക്കാലത്തും യാത്ര അത്ര സുഖകരമാകില്ലി. ശീതകാലമാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം റോഡുമാര്‍ഗ്ഗം ഇവിടെയെത്താം. വിശാഖപട്ടണത്തിന് അടുത്തായിട്ടാണ് സിംഹാചലം സ്ഥിതിചെയ്യുന്നത്.

സിംഹാചലം പ്രശസ്തമാക്കുന്നത്

സിംഹാചലം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിംഹാചലം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സിംഹാചലം

  • റോഡ് മാര്‍ഗം
    ആന്ധ്രയുടെ എല്ലാഭാഗങ്ങളില്‍ നിന്നും സിംഹാചലത്തിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. തമിഴ്‌നാട്, കര്‍ണാടക ന്നെിവിടങ്ങളില്‍ നിന്നും വിശാഖപട്ടണം, വിജയവാഡ, ഹൈദരാബാദ് തുടങ്ങി സിംഹാചലത്തിന് അടുത്തുള്ള സ്ഥലങ്ങളിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. ഹൈദരാബാദില്‍ നിന്നും വിശാഖപട്ടണത്തേയ്ക്ക് 650 കിലോമീറ്ററും, വിജയവാഡയില്‍ നിന്നും വിശാഖപട്ടണത്തേയ്ക്ക് 350 കിലോമീറ്ററുമാണ് ദൂരം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സിംഹാചലത്തില്‍ റെയില്‍വേ സ്‌റ്റേഷനില്ല, വിശാഖപട്ടണത്താണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ പ്രമുഖ സ്ഥലങ്ങളില്‍ നിന്നെല്ലാമുള്ള തീവണ്ടികള്‍ വിശാഖപട്ടണം വഴി കടന്നുപോകുന്നുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സിയിലോ ബസിലോ സിംഹാചലത്തിലേയ്ക്ക് പോകാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിശാഖപട്ടണത്താണ് സിംഹാചലത്തിനടുത്തുള്ള വിമാനത്താവളം സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുണ്ട്. വിമാനത്താവളത്തില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട് സിംഹാചലത്തിലേയ്ക്ക്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri

Near by City