Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിംഹാചലം » കാലാവസ്ഥ

സിംഹാചലം കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള കാലത്ത് ഇവിടേയ്ക്കുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യാവുന്നതാണ്. ശീതകാലത്താണ് യാത്രയെങ്കില്‍ തണുപ്പ് ചെറുക്കാനുള്ള വസ്ത്രങ്ങളും മറ്റും മുന്‍കരുതലെന്ന നിലയില്‍ കയ്യിലെടുക്കാവുന്നതാണ്.

വേനല്‍ക്കാലം

കടുത്ത വേനല്‍ അനുഭവപ്പെടുന്ന സ്ഥലമാണിത്. വേനല്‍ക്കാലത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് ചൂടുകാലം. ചിലവര്‍ഷങ്ങളില്‍ ജൂണ്‍ പകുതിവരെയും ചൂട് അനുഭവപ്പെടാറുണ്ട്. വേനല്‍ സിംഹാചലം സന്ദര്‍ശനത്തിന് പറ്റിയ സമയമല്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടുത്തെ മഴക്കാലം. ശരാശരി മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. ചിലവര്‍ഷങ്ങളില്‍ ഒക്ടോബര്‍ വരെ മഴ തുടരാറുണ്ട്. മഴക്കാലത്തെ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസാണ്. മഴക്കാലവും സിംഹാചലം സന്ദര്‍ശനത്തിന് പറ്റിയ സമയമല്ല.

ശീതകാലം

ശീതകാലത്ത് ഇവിടെ രൂക്ഷമായ തണുപ്പൊന്നും ഉണ്ടാകാറില്ല, മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. ഈ സമയത്ത് ചൂടിന് നല്ല ശമനമുണ്ടാകും, രാത്രികാലങ്ങളില്‍ താപനില പകലത്തേതിലും കുറയാറുണ്ട്. ഇക്കാലത്തെ കൂടിയ താപനില 27 ഡിഗ്രി സെല്‍ഷ്യസാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം നീണ്ടുനില്‍ക്കാറുള്ളത്. ഈ സമയമാണ് സിംഹാചലം സന്ദര്‍ശനത്തിന് അനുയോജ്യം.