Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സിന്ധുദുര്‍ഗ് » കാലാവസ്ഥ

സിന്ധുദുര്‍ഗ് കാലാവസ്ഥ

വേനല്‍ക്കാലം

തീരദേശമായതിനാല്‍ത്തന്നെ ഇവുടുത്തെ വേനല്‍ കാഠിന്യം കൂടിയതാണ്. ഫെബ്രുവരി പകുതിമുതല്‍ മെയ് മാസം വരെയാണ് വേനല്‍ക്കാലം നീണ്ടുനില്‍ക്കുക. ഇക്കാലത്ത് 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുണ്ടാകാറുണ്ട്. മെയ് മാസമാണ് കടുത്തചൂട് അനുഭവപ്പെടുന്ന സമയം.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായി ലഭിയ്ക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. കനത്ത മഴയില്‍ സഞ്ചരിയ്ക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. മണ്‍സൂണ്‍ ശക്തികുറയുന്ന ഒക്ടോബര്‍ നവംബര്‍ കാലങ്ങള്‍ സന്ദര്‍ശനത്തിന് അനുയോജ്യമാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി ആദ്യപകുതിവരെയാണ് തണുപ്പുകാലം അനുഭവപ്പെടുന്നത്. ഇതാണ് സിന്ധുദുര്‍ഗ് സന്ദര്‍ശനത്തിന് പറ്റിയ സമയം. ഇക്കാലത്ത് താപനില 22 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. ഡിസംബറും, ജനുവരിയുമാണ് തണുപ്പ് കൂടുതലുണ്ടാകുന്ന മാസങ്ങള്‍.