ശിവകാശിയില്‍ വര്‍ഷം മുഴുവനും ചൂടും, വരള്‍ച്ചയും നിറഞ്ഞ കാലാവസ്ഥയാണ്. അല്പം തണുപ്പനുഭവപ്പെടുന്ന ശൈത്യകാലത്താണ് ശിവകാശി സന്ദര്‍ശനം സുഖകരമാവുക. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ ശിവകാശി സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യമാണ്.
വേനല്‍ക്കാലത്ത് കടുത്ത ചൂടാണ് ശിവകാശിയില്‍ അനുഭവപ്പെടുന്നത്. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുക. ഇക്കാലത്ത് ശിവകാശിയിലേക്കുള്ള യാത്ര സുഖകരമാവില്ല. ഇക്കാലത്ത് അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.
ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ശിവകാശിയിലെ മഴക്കാലം. മിതമായ മഴയേ ഇക്കാലത്ത് ലഭിക്കാറുള്ളു. മഴ പെയ്യുന്നതിനാല്‍ ഈ സമയത്ത് ചൂടിന് അല്പം ശമനം കിട്ടും.
ശൈത്യകാലം തെളിഞ്ഞതും, സാമാന്യം തണുപ്പുള്ളതുമാണ് ശിവകാശിയില്‍.23 23 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്തെ അന്തരീക്ഷ താപനില. ഡിസംബറില്‍ ആരംഭിക്കുന്ന ശൈത്യകാലം ഫെബ്രുവരി വരെ തുടരും. ഇക്കാലമാണ് ശിവകാശി സന്ദര്‍ശിക്കാന്‍ അനുയോജ്യം.