Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൊളാന്‍ » കാലാവസ്ഥ

സൊളാന്‍ കാലാവസ്ഥ

ഏതു കാലത്തും സൊളാന്‍ സന്ദര്‍ശയോഗ്യമാണ്. കാരണം എല്ലാക്കാലത്തും വളരെ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഈ കാലത്ത് പരമാവധി ചൂട് 35 ഡിഗ്രി സെല്‍ഷ്യസാണ്. കുറവ് 15ഉം. മെയ് വരെ ചെറിയ ചൂടുള്ള അന്തരീക്ഷമാണുള്ളത്. എന്നിരുന്നാലും രാത്രിയില്‍ മഞ്ഞ് വീഴ്ചയുണ്ടാകും.

മഴക്കാലം

ജൂലൈയിലാണ് സൊളാനില്‍ മഴക്കാലം ആരംഭിക്കുന്നത്. ഇത് സെപ്തംബര്‍‌ വരെ തുടരും. ശക്തമായ തെക്ക്പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇവിടെ ലഭിക്കുന്നുണ്ട്. ഒക്ടോബറിനും നവംബറിനും ഇടയിലാണ് കാലാവസ്ഥ ഏറ്റവും അനുകൂലമെന്നതിനാല്‍ ആ സമയം സന്ദര്‍ശനത്തിന് ഏറെ യോജിച്ചതാണ്.

ശീതകാലം

ഡിസംബറില്‍ ആരംഭിക്കുന്ന ശൈത്യം ഫെബ്രുവരി വരെ നീണ്ടുനില്ക്കും. ഇക്കാലത്ത് മൈനസ് 2 ഡിഗ്രിവരെ തണുപ്പ് അുഭവപ്പെടാറുണ്ട്.. ഇക്കാലത്ത് മഞ്ഞ് വീഴ്ചയുമുണ്ടാകും. ശൈത്യകാലത്തെ പരമാവധി അന്തരീക്ഷതാപം 15 ഡിഗ്രി സെല്‍ഷ്യസാണ്.