Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സോളാപൂര്‍

സോളാപൂര്‍ തീര്‍ത്ഥാടകരുടെ സ്വര്‍ഗ്ഗം

31

വൈവിധ്യങ്ങളേറെയുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടത്തെ ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും ഏറെ വൈവിധ്യങ്ങളാണ് കാണാന്‍ കഴിയുക. മുംബൈയില്‍ കാണുന്ന കാഴ്ചകളേയാവില്ല പുനെയിലും നാഗ്പൂരിലും എത്തുമ്പോള്‍ കാണാന്‍ കഴിയുക. ഇതൊന്നുമാകില്ല ഇവിടുത്തെ ഹില്‍ സ്‌റ്റേഷനുകളിലേയ്ക്ക് യാത്രചെയ്യുമ്പോഴുണ്ടാകുന്ന അനുഭവം. എല്ലായിടത്തും ഒരുപോലെ കാണാന്‍ കഴിയുന്ന സാധാരണമായ കാര്യ മഹത്തായ മറാത്ത സംസ്‌കാരത്തിന്റെ സ്പര്‍ശവും മറാത്ത രാജാക്കന്മാരുടെ രാജതന്ത്രജ്ഞതയുടെ സ്മാരകങ്ങളുമാണ്.

മഹാരാഷ്ട്രയിലെ പ്രധാനനഗരങ്ങളില്‍ ഒന്നാണ് സോളാപൂര്‍. ഏതാണ്ട് 14,850 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സോളാപൂരിന്റെ സമീപസ്ഥലങ്ങള്‍ ഒസ്മാനബാദ്, അഹമദ്‌നഗര്‍, സതാര, പുനെ, ബീജാപൂര്‍, സംഗ്ലി തുടങ്ങിയവയാണ്. മുംബൈ നഗരത്തില്‍ നിന്നും 400 കിലോമീറ്റര്‍ അകലത്തില്‍ കിടക്കുന്ന സോളാപൂരില്‍ നിന്നും പുനെയിലേയ്ക്കുള്ള ദൂരം 245 കിലോമീറ്ററാണ്.

പണ്ടുകാലത്ത് ചാലൂക്യരാജാക്കന്മാര്‍, യാദവര്‍, അന്ദ്രഭ്രത്യന്മാര്‍, രാഷ്ട്രകൂടന്മാര്‍, ബഹാമണിനജാക്കന്മാര്‍ തുടങ്ങി പലരും സോളാപൂരിനെ അധീനതയിലാക്കി ഭരിച്ചിട്ടുണ്ട്. ബഹാമണി രാജാക്കന്മാരില്‍ നിന്നും ബീജാപ്പൂര്‍ രാജാക്കന്മാര്‍ സോളാപ്പൂര്‍ പിടിച്ചടക്കി, പിന്നീട് ഇത് മറാത്ത ഭരണാധികാരികളുടെ അധീനതയിലായി. പിന്നീട് 1818ല്‍ ല്‍ പേഷ്വാ രാജാക്കന്മാരുടെ അധീനതയിലായ സോളാപൂര്‍ പിന്നീട് ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുകയായിരുന്നു. ബ്രിട്ടീഷുകാര്‍ സോളാപൂരിനെ അഹമദ്‌നഗര്‍ ജില്ലയുടെ ഉപകേന്ദ്രമാക്കി മാറ്റുകയും ചെയ്തു. 1960ലാണ് സോളാപൂര്‍ ജില്ല രൂപീകൃതമായത്.

സിന നദിയുടെ കരയിലാണ് സോളാപൂര്‍, മഹാരാഷ്ട്രയിലെ പ്രമുഖ ജൈനമത തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് സോളാപൂര്‍.  പതിനാറ് ഗ്രാമങ്ങള്‍ എന്നര്‍ത്ഥം വരുന്ന സോള പൂര്‍ എന്നവാക്കുകള്‍ ചേര്‍ന്നാണ് സോളാപൂര്‍ എന്ന സ്ഥലനാമം ഉത്ഭവിച്ചതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. മുംസ്ലീം ഭരണകാലത്ത് സന്ധല്‍പൂര്‍ എന്നാപേരിലായിരുന്നു സോളാപൂര്‍ അറിയപ്പെട്ടിരുന്നത്. പിന്നീട് ബ്രിട്ടീഷുകാര്‍ കയ്യടക്കിയതോടെ അവരത് സോളാപൂര്‍ എന്നാക്കിമാറ്റുകയായിരുന്നു.

സോളാപൂരിലെ കാഴ്ചകള്‍

ദക്ഷിണകാശിയെന്നറിയപ്പെടുന്ന പണ്ഡാര്‍പൂര്‍ ആണ് സോളാപൂരിലെ ഏറ്റവും പ്രശസ്തമായ സ്ഥലം. വിഠോഭ ക്ഷേത്രത്തിന്റെ പേരിലാണ് പണ്ഡാര്‍പൂര്‍ അറിയപ്പെടുന്നത്. കാര്‍ത്തികി, ആഷാഡി ഏകാദശി എന്നീ ഉത്സവസമയങ്ങലില്‍ നാല് മുതല്‍ അഞ്ച് ലക്ഷത്തോളം ഭക്തരാണ് ഇവിടെയെത്താറുള്ളത്.

സോളാപൂരിനടുത്തുള്ള മറ്റൊരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ് അക്കല്‍കോട്ട്. ദത്താത്രേയ പ്രഭുവിന്റെ പുനര്‍ജന്മമാണെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീ സ്വാമി സമര്‍ത്ഥ് മഹാരാജിന്റെ പേരിലാണ് അക്കല്‍ക്കോട്ടിന്റെ പ്രശസ്തി. ഇവിടുത്തെ സ്വാമി മഠവും വടവൃക്ഷ ക്ഷേത്രവും സന്ദര്‍ശിക്കേണ്ടതുതന്നെയാണ്. തുലിജാപ്പൂരാണ് മറ്റൊരു സ്ഥലം, തുലിജ ഭവാനി ദേവിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് തുലിജാപൂരിലെ പ്രധാനപ്രത്യേകത. സോളാപൂരിലെ സിദ്ദേശ്വര്‍ ക്ഷേത്രവും മനോഹരമാണ്. തടാകത്തിന് മധ്യഭാഗത്തായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ഫോര്‍ട്ട് ഭൂയികോട് ആണ് സോളാപൂരിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം. ചരിത്രാന്വേഷകരുടെ ഇഷ്ടകേന്ദ്രങ്ങളില്‍ ഒന്നാണിത്.

പക്ഷിനിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയസ്ഥലമാണ് മോത്തിബാഗ് ടാങ്ക്. ഒട്ടേറെ ദേശാടനക്കിളികളെത്താറുള്ള ഈ സ്ഥലം സന്ദര്‍ശിയ്ക്കാന്‍ പറ്റിയസമയം ശൈത്യകാലമാണ്. ഇക്കാലത്താണ് പലതരക്കാരായ വിദേശ പക്ഷികള്‍ ഇവിടെയെത്തുന്നത്. ഈ തടാകത്തിന് അടുത്താണ് രേവണിസിദ്ധേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിനടുത്തുതന്നെയാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട ബുസ്റ്റഡ് സാങ്ച്വറിയായ നാന്നജും.  ദി ഗ്രൗണ്ട് ഫോര്‍ട്ട്, മല്ലികാര്‍ജ്ജുന ക്ഷേത്രം, ആദിനാഥ് ക്ഷേത്രം എന്നീ ഹൈന്ദവ ആരാധനകേന്ദ്രങ്ങലും ഒട്ടേറെ മുസ്ലിം പള്ളികളും ക്രിസ്ത്യന്‍ പള്ളികളുമെല്ലാം സോളാപൂരിലുണ്ട്.

സോളാപൂരിലെ സംസ്‌കാരം

വെറുതെ സന്ദര്‍ശിച്ചുപോരാന്‍ മാത്രമല്ല, ജീവിയ്ക്കാനും ജോലിചെയ്യാനുമെല്ലാം മികച്ച സ്ഥലമായിട്ടാണ് സോളാപൂരിനെ പരിഗണിയ്ക്കുന്നത്. സംസ്‌കാരങ്ങളുടെ സമ്മേളനം തന്നെ നമുക്കിവിടെ കാണാന്‍ കഴിയും. മറാത്തി, കന്നഡ, തെലുങ്ക് എന്നീ സംസ്‌കാരങ്ങളുടെയെല്ലാം അടയാളങ്ങള്‍ ഈ നഗരത്തില്‍ കാണാം. ശിവയോഗി മതവിഭാഗത്തിന്റെ കേന്ദ്രമായിരുന്നു സോളാപൂര്‍ ഒരുകാലത്ത്. അതിനാല്‍ത്തന്നെ സോളാപൂരില്‍ ഒരുപാട് തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ടുതാനും. എല്ലാ സംസ്‌കാരങ്ങളോടും അങ്ങേയറ്റം സഹിഷ്ണുതകാണിയ്ക്കുന്ന ജനവിഭാഗമാണ് ഇവിടുത്തേത്.

ഒരു ചെറുദേശമെന്ന നിലയില്‍ നിന്നും ഇവിടുത്തെ ജനതയുടെ അധ്വാനം ഒന്നുകൊണ്ടുമാത്രമാണ് സോളാപ്പൂര്‍ ഇത്രയേറെ പ്രധാന്യമുള്ള നഗരമായി വളര്‍ന്നത്. മഹാരാഷ്ട്രയുടെ വാണിജ്യ, സാമ്പത്തിക രംഗത്ത് ഇന്ന് സോളാപൂരിന് ഏറെ പ്രാധാന്യമുണ്ട്. സോളാപൂരിലെ മതപരവും സ്ാംസ്‌കാരികപരവുമായി വൈവിധ്യങ്ങള്‍ കാണണമെങ്കില്‍ ഇവിടുത്തെ ഉത്സവങ്ങള്‍ കാണണം.

രണ്ടോ അതിലധികമോ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങളാണ് എല്ലാം. എല്ലാം വളരെ വിശേഷമായിട്ടാണ് സോളാപൂരുകാര്‍ ആഘോഷിയ്ക്കുന്നത്. സിനിമാ തീയേറ്ററുകളും ഫോക്‌ലോര്‍ സ്ഥാപനങ്ങളും എല്ലാമുണ്ട് ഇവിടെ.

സോളാപ്പൂരിനെക്കുറിച്ച് കൂടുതല്‍

വര്‍ഷം മുഴുവനും അധികം കുഴപ്പങ്ങളില്ലാത്ത കാലാവസ്ഥയാണ് സോളാപൂരില്‍ അനുഭവപ്പെടുന്നത്. വേനല്‍ക്കാലത്ത് പക്ഷേ ചൂട് അല്‍പം കൂടും, 40-42 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാറുണ്ട് ഈ സമയത്ത്. മെയ് മാസത്തിലാണ് ചൂട് കൂടുതല്‍. സോളാപൂരിലെ മഴക്കാലം മനോഹരമാണ്. മഴയത്ത് യാത്രചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് മഴക്കാലത്ത് സോളാപൂരിലേയ്ക്ക് വരാം. തണുപ്പുകാലത്താണെങ്കിലും സന്ദര്‍ശനം രസകരമായിരിയ്ക്കും. ജനുവരിയില്‍ ചൂട് നന്നേ കുറയാറുണ്ട്. എങ്കിലും സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം ഈ സമയം തന്നെയാണ്.

മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നെല്ലാം എളുപ്പത്തില്‍ സോളാപ്പൂരില്‍ എത്തിച്ചേരാം. സോളാപൂരില്‍ വിമാനത്താവളമുണ്ട്, മാത്രവുമല്ല പ്രമുഖ നഗരങ്ങളെത്തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട പലതീവണ്ടികളും സോളാപ്പൂര്‍ വഴിയാണ് കടന്നുപോകുന്നത്. റോഡുമാര്‍ഗ്ഗമുള്ള യാത്രയും സുഖകരമാണ്.

കിടക്കനിര്‍മ്മാണത്തിന് പേരുകേട്ടസ്ഥലമാണ് സോളാപൂര്‍, കൂടാതെ ഇവിടുത്തെ കൈത്തറി, യന്ത്രത്തറി ഉല്‍പ്പന്നങ്ങളും ബീഡി വ്യവസായവുമെല്ലാം പ്രശസ്തമാണ്.

സോളാപൂര്‍ പ്രശസ്തമാക്കുന്നത്

സോളാപൂര്‍ കാലാവസ്ഥ

സോളാപൂര്‍
32oC / 90oF
 • Clear
 • Wind: ESE 12 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സോളാപൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം സോളാപൂര്‍

 • റോഡ് മാര്‍ഗം
  മഹാരാഷ്ട്രയുടെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി സോളാപൂരില്‍ എത്താം. മുംബൈയില്‍ നിന്നും 400 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. എല്ലാ പ്രമുഖ നഗരങ്ങളില്‍ നിന്നും സോളാപ്പൂരിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. പുനെയിലേയ്ക്ക് സോളാപ്പൂരില്‍ നിന്നും 250 കിലോമീറ്ററാണ് ദൂരം. ബാംഗ്ലൂരില്‍ നിന്നും, ദില്ലിയില്‍ നിന്നുമെല്ലാം റോഡുമാര്‍ഗ്ഗം ഇവിടെയെത്താന്‍ ബുദ്ധിമുട്ടില്ല.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം സോളാപ്പൂരിലേയ്ക്കും സോളാപ്പൂര്‍ വഴിയും തീവണ്ടികള്‍ വരുന്നുണ്ട്. കര്‍ണാടക, ആന്ധ്ര, ദില്ലി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാം തീവണ്ടിമാര്‍ഗ്ഗം ഇവിടെയെത്താന്‍ ബുദ്ധിമുട്ടില്ല.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  സോളാപൂരില്‍ ഒരു ആഭ്യന്തരവിമാനത്താവളമുണ്ട്. നഗരത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന വിമാനത്താവളത്തില്‍ നിന്നും നഗരത്തിലേയ്‌ക്കെത്താന്‍ ടാക്‌സില്‍ ലഭ്യമാണ്. മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളമാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jan,Sun
Return On
21 Jan,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jan,Sun
Check Out
21 Jan,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jan,Sun
Return On
21 Jan,Mon
 • Today
  Solapur
  32 OC
  90 OF
  UV Index: 9
  Clear
 • Tomorrow
  Solapur
  21 OC
  70 OF
  UV Index: 9
  Partly cloudy
 • Day After
  Solapur
  21 OC
  70 OF
  UV Index: 9
  Partly cloudy

Near by City