Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോളാപൂര്‍ » കാലാവസ്ഥ

സോളാപൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് സോളാപൂരിലെ വേനല്‍ക്കാലം. വേനലില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. ഒട്ടേറെ സ്ഥലങ്ങള്‍ ചുറ്റിനടന്ന് കാണാനുള്ളതിനാല്‍ വേനല്‍ക്കാലം സോളാപ്പൂര്‍ യാത്രയ്ക്ക് തീരുമാനിയ്ക്കരുത്. അസഹ്യമായ ചൂട് ആളുകളെ തളര്‍ത്തും.

മഴക്കാലം

കനത്ത ചൂടില്‍ നിന്നും ആശ്വാസമായെത്തുന്ന മഴ സോളാപ്പൂരിനെ സുന്ദരമാക്കും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. അത്യാവശ്യം നല്ല മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. ജൂലൈ മാസത്തിലാണ് കനത്ത മഴപെയ്യുന്നത്. മഴയെ പ്രണയിയ്ക്കുന്നവര്‍ മഴക്കാലത്തുതന്നെ സോളാപ്പൂര്‍ സന്ദര്‍ശിയ്ക്കണം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് സോളാപ്പൂരിലെ ശീതകാലം. ഈ സമയത്ത് സോളാപ്പൂരിലെ കാലാവസ്ഥ വളരെ നല്ലതാണ്. അധികം ചൂടും അധികം തണുപ്പുമില്ലാത്ത പകലുകളില്‍ സ്ഥലങ്ങള്‍ കണ്ട് ചുറ്റിത്തിരിഞ്ഞുനടക്കാന്‍ സുഖമാണ്. ഈ സമയത്ത് കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസുമാണ്. രാത്രികാലങ്ങളിലാണ് തണുപ്പ് കൂടുക.