Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോനാമാര്‍ഗ് » കാലാവസ്ഥ

സോനാമാര്‍ഗ് കാലാവസ്ഥ

മെയ് മുതല്‍ ഒക്ടോബര്‍ വരെ നവംബര്‍ , ഏപ്രില്‍ മാസങ്ങളുമാണ് സോനാമാര്‍ഗ് സന്ദര്‍ശനത്തിന് അനുയോജ്യം.  മെയ് മുതല്‍ ഒക്ടോബര്‍ വരെ കാലാവസ്ഥ വളരെ ശാന്തമായിരിക്കും . മഞ്ഞു പെയുന്ന സോനാമാര്‍ഗിനെ  കാണണമെങ്കില്‍ നവംബര്‍ മുത ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ വേണം യാത്ര പുറപ്പെടാന്‍. 

വേനല്‍ക്കാലം

വേനല്‍ കാലത്ത് കാലാവസ്ഥ തെളിഞ്ഞതും ശാന്തവും ആയിരിക്കും . വേനലില്‍ താപ നില ഏതാണ്ട് പതിനാലു ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും ഇവടെ .യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയവും ഇത് തന്നെ .

മഴക്കാലം

വര്‍ഷ കാലത്ത് എപ്പോഴും ഇവിടെ മഴ ആയിരിക്കും.തെന്നല്‍ ഉണ്ടാകുന്ന ഭൂപ്രദേശം ആയതു കൊണ്ട്  കാല്‍നട യാത്ര ഈ മാസങ്ങളില്‍ വളരെ  അപകടം നിറഞ്ഞതാണ്‌ . ഈ മാസങ്ങളില്‍ ഗുഹാപാതകളിലൂടെയും മറ്റുമുള്ള കാല്‍നട യാത്രയുടെ അപകടത്തെ കുറിച്ച് സഞ്ചാരികള്‍ക്ക്  മുന്നറിയിപ്പ് നല്‍കാറുണ്ട്

ശീതകാലം

തണുപ്പ് കാലത്ത് ഇവിടെ  താപ നില പൂജ്യം ഡിഗ്രിയിലും  താഴെ ഇതും . കടുത്ത മഞ്ഞു വീഴ്ചയോടെയാണു ശൈത്യകാലം തുടങ്ങുക . മഞ്ഞുമൂടിയ മലനിരകളും തടാക കാഴ്ചകളും കാണാന്‍ താല്‍പര്യമുള്ളവര്‍ ഈ സമയത്താണ് എത്തേണ്ടത്.