Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സ്പിതി » കാലാവസ്ഥ

സ്പിതി കാലാവസ്ഥ

വേനല്‍ക്കാലമാണ് സ്പിതി സന്ദര്‍ശനത്തിന് ഏ്റ്റവും അനുയോജ്യമായ സമയം.

വേനല്‍ക്കാലം

മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് സ്പതിയിലെ വേനല്‍. ഇക്കാലത്ത് ഇവിടെ മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സമയത്ത് താപനില 15 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. സ്ഥലങ്ങളെല്ലാം കാണാനും യാത്രചെയ്യാനുമെല്ലാം നല്ല സമയമാണ് വേനല്‍.

മഴക്കാലം

മഴനിഴല്‍ പ്രദേശമാണ് സ്പിതി, അതിനാല്‍ത്തന്നെ കനത്ത മഴ ഇവിടെ ഉണ്ടാവുകയില്ല. മഴക്കാലവും സ്പിതിയാത്രയ്ക്ക് അനുയോജ്യമാണ്. മഴയുണ്ടാകില്ലെങ്കില്‍ അന്തരീക്ഷത്തില്‍ ചൂട് അല്‍പം കൂടും, എന്നാല്‍ രാത്രികാലങ്ങളില്‍ തണുപ്പുണ്ടാവുകയും ചെയ്യും.

ശീതകാലം

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് തണുപ്പുകാലം. ഇക്കാലത്ത് സ്പിതിസന്ദര്‍ശനത്തെക്കുറിച്ച് ആലോചിക്കാതിരിക്കുന്നതാണ് നല്ലത്, കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുന്ന സ്ഥലമാണിത്. സ്പിതിയിലേയ്ക്കുള്ള പല റോഡുകളും ഇക്കാലത്ത് അടച്ചിടുക പതിവാണ്. താപനില പൂജ്യം ഡിഗ്രിയിലും താഴാറുണ്ട്.