നൂറ്റാണ്ടുകളായി ഈ മേഖലയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലുള്ള ഐക്യത്തെ പിന്താങ്ങുന്ന ദേവാലയമാണ് ദസ്തഗിര്‍ . ദേവാലയത്തിന്റെ പുറം ഭാഗത്ത് പച്ചയും വെള്ളയും നിറമാണ് നല്‍കിയിരിക്കുന്നത്. ഉള്‍വശം പേപ്പര്‍ പള്പ്പിലുള്ള രൂപങ്ങള്‍, പൂക്കള്‍, അറബിക് ശില്പങ്ങള് എന്നിവയാലാണ് അലങ്കരിച്ചിരിക്കുന്നത്.
കതകില്‍ തൂക്കിയിട്ടിരിക്കുന്ന അയ്തല്‍ കുര്‍സിയും മനോഹരമായ കൊത്തുപണികളുള്ള വര്‍ണ പാളികളും പള്ളിയുടെ സവിശേഷതകളാണ്. ആഗ്രഹ പൂര്‍ത്തീകരണത്തിനായി പ്രര്‍ത്ഥിച്ച് ഇവിടുത്തെ തടി പടിയില്‍ വിശ്വാസികള്‍ ചരട് കെട്ടാറുണ്ട്.