Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » കാലാവസ്ഥ

ശ്രീനഗര്‍ കാലാവസ്ഥ

ശ്രീനഗര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലയളവ്‌ ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളാണ്‌. വേനല്‍ക്കാലം വളരെ ഹൃദ്യവും ശൈത്യം കൊടും തണുപ്പുള്ളതുമാണിവിടെ. ശൈത്യകാലത്ത്‌ മഞ്ഞ്‌ വീഴ്‌ച കാണാന്‍ നിരവധി പേര്‍ ഇവിടേയ്‌ക്കെത്താറുണ്ട്‌. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്‌.

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ പൊതുവെ തെളിഞ്ഞ കാലവസ്ഥയായിരിക്കും ഇവിടെ. ഇക്കാലയളവില്‍ പകല്‍ സമയത്തെ ഉയര്‍ന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 10 ഡ്രിഗ്രി സെല്‍ഷ്യസും ആണ്‌.  പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ കൂടുതലായി എത്തുന്നത്‌ ഈ കാലയളവിലാണ്‌.തടാകങ്ങളുടെയും ഉദ്യാനങ്ങളുടെയും ഭംഗി ആസ്വദിക്കാന്‍ നല്ല സമയമിതാണ്‌.

മഴക്കാലം

ശീതകാലം

ശൈത്യകാലത്ത്‌ കൊടും തണുപ്പായിരിക്കും ശ്രീനഗറില്‍ അനുഭവപ്പെടുക. ശൈത്യകാലത്ത്‌ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്താറുണ്ട്‌. ഇക്കാലയളവിലെ ഉയര്‍ന്ന താപനില 15 ഡിഗ്രി സെല്‍ഷ്യസ്‌ വരെ എത്താറുള്ളു. മഞ്ഞ്‌ വീഴ്‌ച കാണുന്നതിന്‌ നിരവധി സന്ദര്‍ശകര്‍ ഇക്കാലയളവില്‍ ഇവിടെ എത്താറുണ്ട്‌. മഞ്ഞ്‌ വീണ മലനിരകള്‍ പ്രകൃതിയുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്നതായി അനുഭവപ്പെടും