Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ശ്രീനഗര്‍

ശ്രീനഗര്‍ - ഭൂമിയിലെ സ്വര്‍ഗം

137

ശ്രീനഗര്‍ സന്ദര്‍ശിക്കുന്നവരെല്ലാം ഒരു പോലെ പറയുന്നു ഒന്നുണ്ട്‌- ``ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത്‌ ഇതാണ്‌ ''. കാശ്‌മീര്‍ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ശ്രീനഗറിന്‌ `കിഴക്കിന്റെ വെന്നീസ്‌ ' എന്നൊരു വിളിപ്പേരു കൂടിയുണ്ട്‌. ഝലം നദീ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശ്രീനഗര്‍ മനോഹരങ്ങളായ തടാങ്ങളാലും മുഗള്‍ പൂന്തോട്ടങ്ങളാലും പ്രശസ്‌തമാണ്‌. ഇവിടുത്തെ ഹൗസ്‌ ബോട്ടുകളാണ്‌ മറ്റൊരു ആകര്‍ഷണം. സമ്പത്ത്‌ എന്നര്‍ത്ഥം വരുന്ന ശ്രീ , സ്ഥലം എന്നര്‍ത്ഥം വരുന്ന നഗര്‍ എന്നീ രണ്ട്‌ സംസ്‌കൃതം വാക്കുകളില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ശ്രീനഗര്‍ എന്ന പേരുണ്ടായത്‌. സമ്പത്തിന്റെ നഗരം എന്നആണ്‌ ശ്രീ നഗര്‍ കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌.

പ്രകൃതി സൗന്ദര്യം മാത്രമല്ല ശ്രീനഗറിനെ ആകര്‍ഷകമാക്കുന്നത്‌ ചരിത്ര പരമായും മതപരമായും പൗരാണികമായും ഏറെ പ്രധാന്യമര്‍ഹിക്കുന്ന നഗരമാണിത്‌. ഇവിടെ സ്ഥിതി ചെയ്യുന്ന പല ചരിത്ര സ്‌മാരകങ്ങളും മതകേന്ദ്രങ്ങളും ഈ നഗരത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ തെളിവുകളാണ്‌. ബിസി 3000 നും 1500 നും ഇടയില്‍ നിയോലിത്തിക്‌ അധിവസിത പ്രദേശം ആയിരുന്നു എന്ന്‌ കരുതപ്പെടുന്ന സ്ഥലമാണ്‌ ബര്‍സഹോം. ഇവിടെ നിന്നും ഉത്‌ഖനനനം ചെയ്‌തെടുത്ത പുരാവസ്‌തുക്കള്‍ ശ്രീനഗറിലെ ശ്രീ പ്രതാപ്‌ നഗര്‍ സിങ്‌ (എസ്‌പിഎസ്‌) മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.

നിയോലിത്തിക്‌- മെഗാലിത്തിക്‌, നിയോലിത്തിക്‌ തുടങ്ങി വിവിധ കാലഘട്ടങ്ങളിലെ മൃഗങ്ങളുടെ അസ്ഥികൂടം, ഉപകരണങ്ങള്‍, കുടങ്ങള്‍ തുടങ്ങിയ പുരാവസ്‌തുക്കള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്‌. ശ്രീനഗറില്‍ കാണപ്പെടുന്ന ചില മുസ്ലീം പള്ളികള്‍ക്കും അമ്പലങ്ങള്‍ക്കും ആയിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്‌. ശങ്കരാചാര്യ ക്ഷേത്രവും ജ്യേഷ്‌ഠേശ്വര ക്ഷേത്രവും നഗരത്തിലെ രണ്ട്‌ പ്രധാന ക്ഷേത്രങ്ങളാണ്‌.

ജമ മസ്‌ജിദ്‌, ഹസ്രത്‌ബാല്‍ പള്ളി,അഖുന്ദ്‌ മുല്ല മസ്‌ജിദ്‌ എന്നിവയാണ്‌ ശ്രീനഗറിലെ പ്രശസ്‌തങ്ങളായ മുസ്ലിം പള്ളികള്‍. നിഷാത്‌ ബാഗ്‌, ഷാലിമാര്‍ ബാഗ്‌, അചബാല്‍ ബാഗ്‌, ചഷ്‌മ സാഹി, പാരി മഹല്‍ തുടങ്ങിയവ ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ശ്രീനഗറിലെ മുഗര്‍ ഉദ്യാനങ്ങള്‍ ആണ്‌. നഗരത്തിന്റെ പ്രകൃതി ഭംഗി ഉയര്‍ത്തുന്നവയാണ്‌ ഈ ഉദ്യാനങ്ങള്‍.

ദാല്‍ തടാകം, നാഗിന്‍ തടാകം, അന്‍ഞ്ചാര്‍ തടാകം, മാനസ്‌്‌ബാല്‍ തടാകം തുടങ്ങിയവയാണ്‌ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ശ്രീ നഗറിലെ പ്രധാന തടാകങ്ങള്‍. കാശ്‌മീര്‍ താഴ്‌ വരയിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണ്‌ ദാല്‍ തടാകം. `കാശ്‌മീരിന്റെ കിരീടത്തിലെ രത്‌നം' എന്നാണ്‌ ഈ തടാകത്തിന്റെ വിശേഷണം. ശ്രീ നഗറിലെ ഹൗസ്‌ ബോട്ടുകളും വളരെ പ്രശസ്‌തമാണ്‌. പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ട്‌ ഷികാര എന്നറയപ്പെടുന്ന തടിവഞ്ചിയില്‍ തടാകത്തിലുള്ള യാത്രയും വിനോദ സഞ്ചാരകളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ്‌. എല്ലാ തടാകങ്ങളിലും ഇതിനുള്ള സൗകര്യം ലഭ്യമാകും.

ശ്രീനഗറിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്‌ ഡച്ചിഗാം വന്യ ജീവി സംരക്ഷണ കേന്ദ്രം. 141 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്യ ജീവി സങ്കേതം ദേശീയോദ്യാനമായി പ്രഖ്യാപിക്കന്നത്‌ 1951 ല്‍ ആണ്‌. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ഹങ്കല്‍ എന്നറിയപ്പെടുന്ന ചെമ്മാനുകളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. പുള്ളിപ്പുലി, കറുപ്പ്‌ ,തവിട്ട്‌ നിറങ്ങളിലുള്ള കരടികള്‍, കസ്‌തൂരി മാന്‍, വിവിധ ഇനത്തില്‍പെട്ട ദേശാടനപക്ഷികള്‍ എന്നിവയെ എല്ലാം ഇവിടെ കാണാം.

ദാല്‍ തടാകത്തിന്റെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന ശ്രീനഗറിലെ അതി മനോഹരമായ ഉദ്യാനമാണ്‌ ഇന്ദിര ഗാന്ധി പുഷ്‌പോദ്യാനം . തൊണ്ണൂറ്‌ ഏക്കറോളം സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന പൂന്തോട്ടത്തില്‍ എഴുപതിലേറെ വ്യത്യസ്‌ത വര്‍ണങ്ങളിലുള്ള പൂക്കളുണ്ട്‌. എല്ലാ വര്‍ഷവും ഏപ്രില്‍ 5 മുതല്‍ 15 വരെ ഇവിടെ സംഘടിപ്പിക്കുന്ന പുഷ്‌പോല്‍സവം കാണാന്‍ വിദേശത്തു നിന്നു വരെ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്‌.

പ്രാദേശിക ഭക്ഷണങ്ങള്‍ ആസ്വദിക്കാനും നാടന്‍ നൃത്തരൂപങ്ങള്‍ കാണാനും ഉള്ള അവസരങ്ങളും ഇവിടെ ഉണ്ട്‌. കാശ്‌മീരി കാര്‍പെറ്റ്‌, പാഷ്‌മിന ഷോള്‍, സ്റ്റോള്‍, തടിയില്‍ നിര്‍മ്മിച്ച കരകൗശല വസ്‌തുക്കള്‍ തുടങ്ങി പ്രാദേശികമായി നിര്‍മ്മിച്ച വസ്‌തുക്കളും വസ്‌ത്രങ്ങളും ഇവിടെ നിന്നും സന്ദര്‍ശകര്‍ക്ക്‌ വാങ്ങാനുള്ള സൗകര്യങ്ങളും ഉണ്ട്‌. രാവിലെ 9 മുതല്‍ വെകിട്ട്‌ ഏഴ്‌ വരെയാണ്‌ പൊതുജനങ്ങള്‍ക്ക്‌ പുഷ്‌പ മേളയില്‍ പ്രവേശനം അനുവദിക്കുന്നത്‌.

ട്രക്കിങ്‌, ഹൈക്കിങ്‌ പോലുള്ള സാഹസിക യാത്രകള്‍ക്കും അനുയോജ്യമാണ്‌ ശ്രീനഗര്‍. ശ്രീനഗറില്‍ തുടങ്ങി അമര്‍നാഥ്‌ ഗുഹകളിലേക്കുള്ള ട്രക്കിങ്‌ പാത സഞ്ചാരികള്‍ക്കിടയില്‍ സുപരിചിതമാണ്‌. വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ ഇഷ്‌ടപെടുന്ന മറ്റ്‌ രണ്ട്‌ സ്ഥലങ്ങളാണ്‌ ഡച്ചിഗാം ദേശീയോദ്യാനവും പാച്ചാല്‍ഗാമും.

ശ്രീനഗറിലെ ഭക്ഷണങ്ങളില്‍ ഏറിയ പങ്കും അരികൊണ്ടുള്ളതാണ്‌. സാധാരണയായി ഇവിടുത്തെ ആഹാരങ്ങള്‍ എരിവ്‌ കൂടിയവയായിരിക്കും. കുങ്കുമപ്പൂവിന്റെ ഉത്‌പാദനത്താലും ശ്രീനഗര്‍ പ്രശസ്‌തമാണ്‌. രാജകീയ സുഗന്ധവ്യജ്ഞനമായി കണക്കാപ്പെടുന്ന കുങ്കുമപ്പൂവ്‌ ആവശ്യമുള്ളവര്‍ക്ക്‌ ഇവിടെ കര്‍ഷകരില്‍ നിന്നും നേരിട്ട്‌ വാങ്ങാന്‍ കഴിയും . ഗ്രാമിന്‌ 200 രൂപയില്‍ കൂടുതലാണ്‌ കുങ്കുമപ്പൂവലിന്റെ വില.

ശ്രീനഗര്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളുമായി വിമാന മാര്‍ഗ്ഗം നല്ല രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ട്‌. ശ്രീനഗറിലെ പ്രധാന വിമാനത്താവളമായ ഷേഖ്‌-അല്‍- അലാം വിമാനത്താവളത്തില്‍ നിന്നും പ്രധാന ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, സിംല, ഛണ്ഡിഗഢ്‌ എന്നിവടങ്ങളിലേയ്‌ക്ക്‌ നിരന്തരം സര്‍വീസുകളുണ്ട്‌. വിദേശ സഞ്ചാരികള്‍ക്ക്‌ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം വഴി ശ്രീനഗറിലേയ്‌ക്ക്‌ എത്താം. ജമ്മു ആണ്‌ അടുത്തുള്ള റെയില്‍വെസ്റ്റേഷന്‍ 290 കിലോമീറ്റര്‍ അകലെയാണിത്‌. ജമ്മു, ഛണ്ഡിഗഢ്‌. ഡല്‍ഹി, ലെ തുടങ്ങിയ സമീപ പ്രദേശങ്ങളിലേയ്‌ക്ക്‌ റോഡ്‌ മാര്‍ഗവും ശ്രീനഗര്‍ നല്ല രീതിയില്‍ ബന്ധപ്പെട്ടു കിടക്കുന്നു.

വര്‍ഷം മുഴുവന്‍ തെളിഞ്ഞ കാലവസ്ഥയാണിവിടെ വേനല്‍ക്കാലവും ശൈത്യകാലവുമാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം. വളരെ കുറച്ച്‌ മഴമാത്രമാണ്‌ ശ്രീനഗറില്‍ ലഭിക്കുന്നത്‌. വേനല്‍ക്കാലത്തെ കാലവസ്ഥ സുരക്ഷിതവും ആസ്വാദ്യവുമാണ്‌. ശൈത്യകാലത്ത്‌ മഞ്ഞ്‌ വീഴ്‌ച പതിവാണ്‌.

ശ്രീനഗര്‍ പ്രശസ്തമാക്കുന്നത്

ശ്രീനഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ശ്രീനഗര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ശ്രീനഗര്‍

  • റോഡ് മാര്‍ഗം
    ഛണ്ഡിഗഢ്‌, ജമ്മു, ഫല്‍ഗാന്‍, ഡല്‍ഹി, ലെ തുടങ്ങി സമീപ നഗരങ്ങളില്‍ നിന്നെല്ലാം ശ്രീനഗറിലേയ്‌ക്ക്‌ ബസ്‌ സര്‍വീസ്‌ ഉണ്ട്‌. ജമ്മുവില്‍ നിന്നും ജെ& കെ എസ്‌ആര്‍ടിസി ബസുകള്‍ കിട്ടും. ബസ്‌ ചാര്‍ജ്ജ്‌ പ്രാപ്യമായ നിരക്കിലായിരിക്കും. ഇതിന്‌ പുറമെ സ്വകാര്യ ബസ്‌ സര്‍വീസുകളും ഉണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ശ്രീനഗറിന്‌ അടുത്തുള്ള പ്രധാന റെയില്‍വെസ്റ്റേഷന്‍ 290 കിലോമീറ്റര്‍ ദൂരത്തുള്ള ജമ്മു റെയില്‍വെ സ്റ്റേഷനാണ്‌. ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, തിരുവന്തപുരം തുടങ്ങി പ്രമുഖ നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന റെയില്‍വെ സ്റ്റേഷനാണിത്‌. ജമ്മു റെയില്‍വെ സ്റ്റേഷനില്‍ നിന്നും ശ്രീനഗറിലെത്താന്‍ ടാക്‌സികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഷേഖ്‌ -അല്‍-അലാം എന്നും അറിയപ്പെടുന്ന ശ്രീനഗര്‍ വിമാനത്താവളം നഗര കേന്ദ്രത്തില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയായാണ്‌ സ്ഥിതി ചെയ്യുന്നത്‌. മുംബൈ, ഡല്‍ഹി, സിംല, ഛണ്ഡിഗഢ്‌ തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും വിമാന സര്‍വീസുകളുണ്ട്‌. ശ്രീനഗറില്‍ നിന്നും 846 കിലോ മീറ്റര്‍ അകലെയാണ്‌ ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed