Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീരംഗം » കാലാവസ്ഥ

ശ്രീരംഗം കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് ശ്രീരംഗം സന്ദര്‍ശിക്കാന്‍ അനുയോജ്യം. കാലാവസ്ഥ മാത്രമല്ല, പ്രശസ്തമായ പല ഉത്സവങ്ങളും ശ്രീരംഗത്ത് നടക്കുന്നത് ഇക്കാലത്താണ്.

വേനല്‍ക്കാലം

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ശ്രീരംഗത്ത് വേനല്‍ക്കാലം. കടുത്ത ചൂട് അനുഭവപ്പെടുന്ന പ്രദേശമാണിത്. താപനില 38 ഡിഗി സെല്‍ഷ്യസ് വരെ ഇക്കാലത്ത് ഉയരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. താരതമ്യേന കനത്ത മഴ ലഭിക്കുന്ന സ്ഥലമാണ് മധുര. 833 മില്ലീമീറ്റര്‍ വരെ ഇവിടെ മഴ ലഭിക്കുന്നു. ചൂട് കുറവാണെങ്കിലും ഇക്കാലത്തും ഹ്യുമിഡിറ്റി കൂടുതലായിരിക്കും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലത്താണ് ഇവിടെ നല്ല സുഖമുള്ള കാലാവസ്ഥ. 21 മുതല്‍ 31 ഡിഗ്രി വരെയാകും ഈ സമയം താപനില. ശീതകാലമാണ് ശ്രീരംഗം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.