ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താറുണ്ട്. 20 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്ത് രാത്രിയിലെ താപനില.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. വര്‍ഷാവര്‍ഷം മഴയുടെ തോതും രീതികളുമെല്ലാം മാറിമറിയുന്നു. താരതമ്യേന കുറച്ച് മാത്രം മഴ ലഭിക്കുന്ന പ്രദേശമാണിത്.
നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ശ്രീരംഗപട്ടണം കാണാന്‍ ഏറ്റവും നല്ലത്. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 30 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കൂടിയ താപനില. രാത്രിയില്‍ ഇത് 15 ഡിഗ്രി സെല്‍ഷ്യസ് വരെ താഴും.