Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീ ശൈലം » കാലാവസ്ഥ

ശ്രീ ശൈലം കാലാവസ്ഥ

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സീസനാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം. ഡിസംബര്‍,ഫെബ്രുവരി മാസങ്ങളില്‍ കാലാവസ്ഥ സുന്ദരവും ശീതളവുമാണ്. രാത്രി സമയം തണുപ്പല്‍പ്പം കൂടുന്നതിനാല്‍ സഞ്ചാരികളേറെപ്പേരും ജാക്കറ്റും ഷാളുമൊക്കെ കൂടെ കരുതാറുണ്ട്‌.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കാലമാണിവിടെ. ചിലപ്പോഴൊക്കെ 42 ഡിഗ്രി വരെ താപനില ഉയരാറുണ്ട്. വേനല്‍ക്കാലത്തെ കൊടും ചൂടില്‍ ഇവിടെ പലര്‍ക്കും സൂര്യതാപമേറ്റുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ വേനല്‍ക്കാലം തീരെ സഞ്ചാരയോഗ്യമല്ല. 

മഴക്കാലം

മിതമായ അളവിലുള്ള മഴ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലത്ത് ഇവിടെ ലഭിക്കുന്നു.  കുടാതെ നവംബര്‍ മാസത്തില്‍ ചിലപ്പോള്‍ ഒറ്റപ്പെട്ട മഴയൊക്കെ പെയ്യാറുണ്ട് . മഴക്കാലത്തെ ഇവിടേക്കുള്ള യാത്ര ദുഷ്കരം തന്നെയാണ്. 32 ഡിഗ്രിയാണ് മഴക്കാലത്തെ ശരാശരി താപനില.

ശീതകാലം

ഏറ്റവും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നത് ശീതകാലത്താണ്. ഉത്തരേന്ത്യയില്‍ ഈ സമയം കൊടും തണുപ്പാണെങ്കില്‍ കൂടിയും ഇവിടെ കാലാവസ്ഥ മിതത്വം പാലിക്കുന്നു. താപനില താഴ്ന്ന് ഏകദേശം 29 ഡിഗ്രിയിലെത്തി നില്‍ക്കുന്നു. ചെറു കുളിര്‍ പകര്‍ന്നു നല്‍കുന്ന സുന്ദരമായ സായാഹ്നങ്ങള്‍ യാത്രികരുടെ മനസ്സിനെ പ്രസന്നമാക്കുന്നു.