Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സുല്‍ത്താന്‍ ബത്തേരി » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

റോഡ് മാര്‍ഗമാണ് യാത്രയെങ്കില്‍ ആശങ്കപ്പെടാനൊന്നുമില്ല. സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാത ബത്തേരിയിലൂടെ കടന്നുപോകുന്നു. മൈസൂര്‍, ഊട്ടി തുടങ്ങിയ നഗരങ്ങളിലേക്കുള്ള പാതകള്‍ ബത്തേരിയിലൂടെയാണ് കടന്നുപോകുന്നത്. പ്രധാനപ്പെട്ട തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നെല്ലാം ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്. ബാംഗ്ലൂര്‍ - കോഴിക്കോട് പ്രധാന പാതയോരത്താണ് ബത്തേരി. മൈസൂര്‍, കണ്ണൂര്‍, കോഴിക്കോട്, ബാംഗ്ലൂര്‍ തുടങ്ങിയ കേരള - കര്‍ണാടക നഗരങ്ങളില്‍ നിന്നെല്ലാം വളരെ എളുപ്പത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചേരാന്‍ സാധിക്കും.