Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സൂര്യനാര്‍ കോവില്‍ » കാലാവസ്ഥ

സൂര്യനാര്‍ കോവില്‍ കാലാവസ്ഥ

സൂര്യനാര്‍ കോവില്‍, നവഗ്രഹ ക്ഷേത്രങ്ങള്‍ തുടങ്ങിയ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്  വരെയാണ്. ഇവിടെ പെട്ടന്ന് സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്തും എത്താം. ഇക്കാലത്ത് കാലാവസ്ഥ ഈര്‍പ്പം നിറഞ്ഞതാണെങ്കിലും വളരെ പ്രസന്നമായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. സാധാരണയായി ഇക്കാലത്ത് നല്ല ചൂട് അനുഭവപ്പെടുന്നു. 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്ത് അന്തരീക്ഷ താപനില. വേനല്‍ക്കാലത്ത് സൂര്യനാര്‍ കോവിലില്‍ നല്ല ചൂട് അനുഭവപ്പെടുന്നതിനാല്‍ ആളുകള്‍ ഇക്കാലത്ത് സന്ദര്‍ശനം നടത്തുന്നത് കുറവാണ്.

മഴക്കാലം

സൂര്യനാര്‍ കോവിലിലെ മഴക്കാലം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ്. ഇക്കാലത്ത് കുറഞ്ഞ മഴയേ ഇവിടെ ലഭിക്കാറുള്ളു. ഈ സമയത്ത് ചൂടിനും, ക്ഷീണിപ്പിക്കുന്ന അന്തരീക്ഷത്തിനും അല്പം കുറവ് അനുഭവപ്പെടും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെ ഇവിടെ ശൈത്യകാലം ആസ്വദിക്കാം. ഇക്കാലത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇക്കാലത്ത് സൂര്യനാര്‍ കോവിലിലെ അന്തരീക്ഷം നല്ലതുപോലെ തെളിഞ്ഞതാണ്.