Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തടിയന്റമോള് » കാലാവസ്ഥ

തടിയന്റമോള് കാലാവസ്ഥ

വേനല്‍ക്കാലമാണ് തടിയന്റമോള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായി കരുതുന്നത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് താരതമ്യേന ചൂട് അനുഭവപ്പെടാറുണ്ട്. 35 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍സമയത്ത് ചൂട് ഉയരുന്നു. രാത്രിയില്‍ ഇത് 17 ഡിഗ്രി സെല്‍ഷ്യസ് ആയരിക്കും. എങ്കിലും വേനല്‍ക്കാലത്ത് ഇവിടെ ട്രക്കിംഗിനും മറ്റുമായി നിരവധി സഞ്ചാരികള്‍ എത്തിച്ചേരാറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയാണ് മഴക്കാലം. താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണിത്. തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ മണ്‍സൂണുകളാണ് ഇവിടെ ലഭിക്കുന്നത്. ട്രക്കിംഗിനും മറ്റും മഴക്കാലം അനുയോജ്യമല്ലാത്തതിനാല്‍ ഇക്കാലത്ത് ഇവിടെ സഞ്ചാരികളെത്തുക പതിവില്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. കടുത്ത തണുപ്പാണ് ഇവിടെ ഇക്കാലത്ത്.  ജനുവരിയില്‍ 15 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 12 ഡിഗ്രിയും.