Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലക്കാട് » കാലാവസ്ഥ

തലക്കാട് കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന വേനല്‍ക്കാലം തലക്കാട് സന്ദര്‍ശനത്തിന് പറ്റിയ സമയമാണ്. ഇക്കാലത്ത് ഇവിടെ തെളിഞ്ഞ കാലാവസ്ഥയാണുണ്ടാവുക. അസഹനീയമായ രീതിയില്‍ അന്തരീക്ഷതാപം ഉയരാറില്ല.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീളുന്ന മഴക്കാലം തലക്കാടില്‍ അത്ര ശക്തമല്ല. എന്നാല്‍ പലപ്പോഴും പ്രവചിക്കാന്‍ കഴിയാത്തതാണ് ഇവിടുത്തെ മഴയുടെ സ്വഭാവം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരിവരെയാണ് പൊതുവേ ശീതകാലം അനുഭവപ്പെടാറുള്ളത്. ഇതും സന്ദര്‍ശനത്തിന് പറ്റിയ സമയം തന്നെ. വളരെ മനോഹരമായ കാലാവസ്ഥയാണ് ഈ സമയത്ത് തലക്കാട് അനുഭവപ്പെടാറുള്ളത്.