Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താമെങ്‌ലോങ്‌ » കാലാവസ്ഥ

താമെങ്‌ലോങ്‌ കാലാവസ്ഥ

മഴക്കാലം അവസാനിക്കുന്ന കാലയളവാണ്‌ താമെങ്‌ലോങ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. അതായത്‌ ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവ്‌. ചൂട്‌ നല്‍കുന്ന വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം. വേനല്‍ക്കാലത്തിന്റെ അവസാനവും ഇവിടം സന്ദര്‍ശിക്കാം. എന്നാല്‍ വര്‍ഷകാലം സന്ദര്‍ശനത്തിന്‌ ഒഴിവാക്കുന്നതാണ്‌ ഉചിതം.

വേനല്‍ക്കാലം

മലയോര മേഖലയായതിനാല്‍ താമെങ്‌ലോങിലെ വേനല്‍ക്കാലം പ്രസന്നമാണ്‌. മാര്‍ച്ചില്‍ തുടങ്ങുന്ന വേനല്‍ക്കാലം മെയ്‌, ജൂണ്‍ വരെ നീണ്ടു നില്‍ക്കാറുണ്ട്‌. താപനില 32 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌. വര്‍ഷത്തിലെ ഏറ്റവും ചൂടുള്ള മാസങ്ങള്‍ മെയും ജൂണുമാണ്‌.

മഴക്കാലം

താമെങ്‌ലോങില്‍ വര്‍ഷകാലത്ത്‌ തുടര്‍ച്ചയായി മഴ അനുഭവപ്പെടാറുണ്ട്‌. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ വര്‍ഷകാലം. ഈ മാസങ്ങളില്‍ തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷമാണ്‌ ഇവിടെ മഴ നല്‍കുന്നത്‌.

ശീതകാലം

ശൈത്യകാലത്ത്‌ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന്‌ താഴെ എത്താറുണ്ട്‌. തണുപ്പേറിയ ശൈത്യകാലത്ത്‌ താമെങ്‌ലോങ്‌ സന്ദര്‍ശിക്കുകയാണെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ തീര്‍ച്ചയായും കരുതിയിരിക്കണം.