Search
  • Follow NativePlanet
Share

തെസു - താഴ്വരകളും, നദികളും

8

അരുണാചല്‍പ്രദേശിലെ ലോഹിത് ജില്ലയിലെ ഒരു ചെറിയ ടൗണാണ് തെസു. മനോഹാരിതയാര്‍ന്ന താഴ്വരകളും, നദികളും ചേര്‍ന്ന ഏറെ ആകര്‍ഷകമായ ഒരു ഭൂമികയാണിത്. ഇവിടെ വസിച്ചിരുന്ന പൗരാണിക വംശം മിഷ്മി വര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നു. മഹാഭാരത കാലഘട്ടം മുതല്‍ ഇവര്‍ നിലവിലുണ്ടായിരുന്നവരാണ്. ശ്രീകൃഷ്ണഭഗവാന്‍റെ ആദ്യ ഭാര്യയായ രുക്മിണി മിഷ്മി വംശത്തില്‍ പെട്ടവളായിരുന്നു. മിഷ്മി വിഭാഗത്തിലെ ഏറ്റവും പ്രധാന ആഘോഷമാണ് തംലാഡു പൂജ. എല്ലാ വര്‍ഷവും ഫെബ്രുവരി 15 ന് നടക്കുന്ന ഈ ആഘോഷത്തില്‍ എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും പങ്കുചേരുന്നു.

തെസുവില്‍ വിനോദസഞ്ചാരത്തിനനുയോജ്യമായ ഏതാനും സ്ഥലങ്ങളുണ്ട്. പരശുരാം കുണ്ഡ് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഏറെ ഹിന്ദു തീര്‍ത്ഥാടകരെത്തിച്ചേരുന്ന ഒരു സ്ഥലമാണ്. ഇവിടം സന്ദര്‍ശിക്കുന്നവര്‍  കുളത്തില്‍ മുങ്ങി നിവര്‍ന്ന് പാപമോചനം പ്രാപിക്കുന്നു. എല്ലാ വര്‍ഷവും ജനുവരിയില്‍ നടക്കുന്ന ഒരു മേളയോടനുബന്ധിച്ചാണ് ഈ സ്നാനം പ്രധാനമായും നടക്കുന്നത്. ഗ്ലോ  തടാകം, ഹവാ ക്യാംപ്, ചുടുനീരുറവ എന്നിവയാണ് തെസുവിലെ മറ്റ് പ്രധാന കാഴ്ചകള്‍..

തെസുവിലെ ജനത

തെസുവിലെ പ്രധാന ജനവിഭാഗം തിബറ്റന്‍ വംശജരാണ്. ലാമാ ക്യാംപ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന താമസസ്ഥലത്ത് ഏകദേശം 2000 ഓളം പേര്‍ താമസിക്കുന്നു. തെസു മാര്‍ക്കറ്റില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെ ടിന്‍ഡോലോങ്ങിലാണ് ഈ ക്യാംപ്. തിബറ്റിലെ വിവിധ വിഭാഗങ്ങളില്‍ പെടുന്നവരുടെ അഞ്ച് ക്യാംപുകള്‍ ഇവിടെയുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ഖാങ്ങ് കോംഗ്പോ, പെമാകോ എന്നിവയാണ്.

1960 ല്‍ ചൈനക്കാര്‍ തിബറ്റ് ആക്രമിച്ചപ്പോള്‍ ഇവിടേക്ക് കുടിയേറിയവരാണിവര്‍.. അന്നുമുതല്‍ ഇവര്‍ തങ്ങളുടെ സന്യാസമഠങ്ങളും, ഹെല്‍ത്ത് സെന്‍ററുകളും, സ്കൂളുകളും, നഴ്സിംഗ്ഹോമുകളും നിര്‍മ്മിച്ച് തങ്ങളുടേതായ ജീവിത ശൈലിയില്‍ ജീവിച്ചുവരുന്നു. ഗവണ്‍മെന്‍റില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും ഇവര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്.

എങ്ങനെ എത്തിച്ചേരാം?

റോഡ്, റെയില്‍വേ, വിമാനമാര്‍ഗ്ഗങ്ങളില്‍ തെസുവിലേക്ക് സുഗമമായി എത്തിച്ചേരാം. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ടിന്‍സുകിയ ആണ്. തെസുവിലേക്ക് എത്തിച്ചേരാന്‍ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് ടാക്സികളും, ബസുകളുമാണ്.

സന്ദര്‍ശനയോഗ്യമായ കാലം

ഡിസംബറില്‍ ആരംഭിച്ച് ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലമാണ് തെസു സന്ദര്‍ശനത്തിന് അനുയോജ്യം.

തെസു പ്രശസ്തമാക്കുന്നത്

തെസു കാലാവസ്ഥ

തെസു
22oC / 71oF
  • Patchy rain possible
  • Wind: SSE 2 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തെസു

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തെസു

  • റോഡ് മാര്‍ഗം
    ടാക്സി, ബസ് എന്നിവ വഴി തെസുവിലേക്ക് റോഡ് മാര്‍ഗ്ഗം സുഗമമായി എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെസുവിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ടിന്‍സുകിയ ആണ്. തെസുവിലേക്കെത്താന്‍ മികച്ച യാത്രാ മാര്‍ഗ്ഗമാണ് റെയില്‍വേ. ഈ സ്റ്റേഷനില്‍ നിന്ന് രാജ്യത്തെ പല നഗരങ്ങളിലേക്കും ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെസു നഗരത്തില്‍ ചെറിയൊരു എയര്‍പോര്‍ട്ടുണ്ട്. ഇത് പ്രധാനമായും ചാര്‍‌ട്ടര്‍ ഫ്ലൈറ്റുകള്‍ക്കായാണ് ഉപയോഗിക്കുന്നത്. അടുത്തുള്ള വലിയ വിമാനത്താവളം മൊഹബാരിയിലാണ്. ദിബ്രുഗഡ് നഗരത്തിലുള്ള ഈ വിമാനത്താവളത്തിലേക്ക് കൊല്‍ക്കത്ത, ഗുവാഹത്തി, ഇറ്റാനഗര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് വിമാനം ലഭിക്കും. ഇവിടെ നിന്ന് ടാക്സിയില്‍ തെസുവിലേക്കെത്താം. കിലോമീറ്ററിന് ഏഴ് രൂപയാണ് ടാക്സികള്‍ ചാര്‍ജ്ജ് ഈടാക്കുന്നത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Nov,Thu
Return On
22 Nov,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Nov,Thu
Check Out
22 Nov,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Nov,Thu
Return On
22 Nov,Fri
  • Today
    Tezu
    22 OC
    71 OF
    UV Index: 5
    Patchy rain possible
  • Tomorrow
    Tezu
    16 OC
    61 OF
    UV Index: 6
    Partly cloudy
  • Day After
    Tezu
    18 OC
    65 OF
    UV Index: 5
    Patchy rain possible