Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തലശ്ശേരി

ക്രിക്കറ്റിന്‍റേയും കേക്കിന്‍റേയും സര്‍ക്കസിന്‍റേയും തലശ്ശേരി

28

ക്രിക്കറ്റ്, കേക്ക്, സര്‍ക്കസ് ഇംഗ്ലീഷ് അക്ഷരമാലയിലെ സി എന്ന അക്ഷരത്തില്‍ത്തുടങ്ങുന്ന ഈ മൂന്ന് കാര്യങ്ങളില്‍ നിര്‍വചിക്കാം തലശ്ശേരി എന്ന പട്ടണത്തിനെ. ഇന്ത്യയിലെ ക്രിക്കറ്റിന്റെയും കേക്കിന്റെയും സര്‍ക്കസിന്റെയും ജന്മദേശമായി കരുതപ്പെടുന്നത് തലശ്ശേരിയാണ്. ഉത്തരമലബാറിലെ ഏറ്റവും ജനപ്രിയമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്ന്. കൈ നിരറെയ കാഴ്ചകളും കൊതിയൂറും വിഭവങ്ങളുമായി സഞ്ചാരികളെ സ്വീകരിക്കുന്ന തലശ്ശേരി. ഇംഗ്ലീഷില്‍ ടെലിചേരിയെന്നും വിളിക്കപ്പെടുന്ന കടലോരപട്ടണം.

നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നഗരമാണ് തലശ്ശേരി. കച്ചവടതാല്‍പര്യം മിന്‍നിര്‍ത്തി ബ്രിട്ടീഷുകാര്‍ 1682 ലാണ് തലശ്ശേരിയിലെത്തുന്നത്. തുടര്‍ന്ന് തലശ്ശേരി എന്ന തീരപ്രദേശ നഗരം വളരെ തിരക്കേറിയ കച്ചവടകേന്ദ്രമായി മാറി. നിരവധി സാംസ്‌കാരിക, സാഹിത്യ കൂട്ടായ്മകളും സംഘടിപ്പിക്കപ്പെട്ട തലശ്ശേരിക്ക് ഉത്തരകേരളത്തിന്റെ സാംസ്‌കാരിക തല്‌സഥാനം എന്നൊരു വിളിപ്പേരുകൂടിയുണ്ട്. മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രമായ രാജ്യസമാചാരവും നോവലും പുറത്തിറങ്ങിയത് ഇവിടെ നിന്നാണ്.

ഇംഗ്ലീഷ് ചര്‍ച്ച്, തലശ്ശേരി കോട്ട, ജുമാ മസ്ജിദ്, ജഗന്നാഥ ക്ഷേത്രം തുടങ്ങിയവയാണ് തലശ്ശേരിയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. ചരിത്രപ്രേമികള്‍ക്ക് പ്രിയങ്കരങ്ങളായ പല കാഴ്ചകളും തലശ്ശേരിയിലുണ്ട്, ആദ്യത്തെ ഇംഗ്ലീഷ് - മലയാളം നിഖണ്ടുവിന്റെ കര്‍ത്താവ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സായിപ്പിന്റെ ബംഗ്ലാവാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്ന മാഹിയാണ് തലശ്ശേരിക്ക് സമീപത്തുള്ള മറ്റൊരു ആകര്‍ഷണകേന്ദ്രം. തലശ്ശേരിയില്‍ നിന്നും മാഹിയിലേക്ക് 15 കിലോമീറ്റര്‍ ദൂരമുണ്ട്.

കറുവ തോട്ടം, വെല്ലസ്ലി ബംഗ്ലാവ്, കാത്തലിക് റോസറി ചര്‍ച്ച്, വാമില്‍ ക്ഷേത്രം, ടാഗോര്‍ പാര്‍ക്ക്, ഉദയ കളരി സംഘം, ഓടത്തില്‍ പള്ളി തുടങ്ങിയവയും ആയിരക്കണക്കിന് സഞ്ചാരികളെ തലശ്ശേരിയിലേക്ക് ആകര്‍ഷിക്കുന്നു. കേരളത്തിലെ ഒരേയൊരു ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് തലശ്ശേരി നഗരധ്യത്തില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ ദൂരമേയുള്ളൂ. കേക്കിന്റെയും ബേക്കറികളുടെയും ജന്മനാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന തലശ്ശേരിക്ക് അതിഥിസല്‍ക്കാരത്തിലും രുചിപ്പെരുമയിലും കിടയറ്റ സ്ഥാനമാണുളളത്. റോഡ്, റെയില്‍ മാര്‍ഗങ്ങളില്‍ വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തലശ്ശേരി ചരിത്രവും, പ്രകൃതിക്കാഴ്ചകളും, ബീച്ചും നല്ല ഭക്ഷണവും ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രമാണ്.

തലശ്ശേരി പ്രശസ്തമാക്കുന്നത്

തലശ്ശേരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തലശ്ശേരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം തലശ്ശേരി

  • റോഡ് മാര്‍ഗം
    സര്‍ക്കാര്‍ വാഹനങ്ങളും ്രൈപവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്ന ദേശീയപാതയിലാണ് കണ്ണൂര്‍. ബാംഗ്ലൂര്‍, തിരുവനന്തപുരം, പാലക്കാട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെനിന്നും ബസ് പുറപ്പെടുന്നു. പ്രധാന സ്ഥലങ്ങളിലേക്ക് കെ എസ് ര്‍ ടി സി ബസ്സുകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഇന്ത്യയിലെ പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍നിന്നും തലശ്ശേരി സ്‌റ്റേഷനിലേക്ക് ട്രെയിനുകളുണ്ട്. കേരളത്തിലെ പ്രധാന സ്‌റ്റേഷനുകളിലൊന്നാണ് തലശ്ശേരി. ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, കോയമ്പത്തൂര്‍, ഹൈദരാബാദ്, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിങ്ങനെയുളള സ്ഥലങ്ങളില്‍ നിന്നും തലശ്ശേരിയിലേക്ക് ട്രെയിനുകളുണ്ട്. സ്‌റ്റേഷനില്‍നിന്നും വിവിധഭാഗങ്ങളിലേക്ക് നിരവധി ടാക്‌സികളും റിക്ഷകളും ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കോഴിക്കോട് കരിപ്പൂര്‍ ആണ് ഏറ്റവും സമീപത്തുള്ള വിമാനത്താവളം. 93 കിലോമീറ്റര്‍ ദൂരത്താണിത്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ബസ്സ് സര്‍വ്വീസും ടാക്‌സി വഴിയും തലശ്ശേരിയിലെത്താന്‍ സാധിക്കും.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun