Search
 • Follow NativePlanet
Share

തടാകനഗരമായ താനെ

41

മഹാരാഷ്ട്രയിലെ ലേക് സിറ്റിയെന്ന് അറിയപ്പെടുന്ന സ്ഥലമാണ് താനെ. മുംബൈയുടെ വടക്കുകിഴക്കുഭാഗത്തായി കിടക്കുന്ന താനെയ്ക്ക് ശ്രീ സ്ഥനക് എന്നും പേരുണ്ട്. കിഴക്ക് പശ്ചിമഘട്ടനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരിടുന്ന താനെ ജില്ലയുടെ ഏറിയഭാഗവും സമതലസ്വഭാവമുള്ളതാണ്. താനെയ്ക്ക് ഏതാണ്ട് 113 കിലോമീറ്ററോളം തീരദേശമുണ്ട്.

ഭൂപ്രകൃതികൊണ്ടും, തീരത്തിന്റെ സാന്നിധ്യം കൊണ്ട് എല്ലാത്തിലുമുപരി ഇന്ത്യയിലെ പ്രഥമ പോര്‍ച്ചുഗീസ് അധിവാസ കേന്ദ്രങ്ങളിലൊന്നെന്ന കാരണത്താലും താനെ ശ്രദ്ധേയമാണ്. ഏതാണ്ട് 150 സ്‌ക്വയര്‍ കിലോമീറ്ററാണ് താനെയുടെ വിസ്തൃതി. ഏറ്റവും പുതിയ സെന്‍സെസ് അനുസരിച്ച് ഇവിടെ ജനസംഖ്യ 2.4 മില്ല്യണ്‍ ആണ്. സമുദ്രനിരപ്പില്‍ നിന്നും 7 മീറ്റര്‍ ഉയരത്തിലാണ് താനെ.

ചരിത്രത്തില്‍ താനെയുടെ സ്ഥാനം

പലനൂറ്റാണ്ടുകള്‍ മുമ്പേയുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ താനെയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഗ്രീക്ക് ഭൂഗോളശാസ്ത്രജ്ഞനും സഞ്ചാരിയുമായിരുന്ന ടോളമിയാണ് താനെയുടെ ശില്‍പിയെന്നാണ് പറയപ്പെടുന്നത്. എഡി 135 മുതല്‍ 150 വരെയുള്ള കാലത്തിനിടെ ടോളമി എഴുതിയിട്ടുള്ള രേഖകളില്‍ താനെയെ ചെര്‍സോണിസസ് എന്നാണ് രേഖപ്പെടുത്തിവച്ചിരിക്കുന്നത്.

എഡി 1321, 1324 കാലഘട്ടത്തില്‍ സഞ്ചാരിയായിരുന്ന ഫ്രിയര്‍ ജോര്‍ദാനസും താനെയെക്കുറുച്ച് തന്റെ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് താനെയില്‍ മുസ്ലീം ഗവര്‍ണര്‍ഭരണമായിരുന്നു നിലനിന്നതെന്നാണ് ജോര്‍ദാനസിന്റെ രേഖകളില്‍ നിന്നും മനസ്സിലാകുന്നത്. ഇബന്‍ ബത്തൂത്ത, അബ്ദുള്‍ ഫെദ തുടങ്ങിയവരാകട്ടെ താനെയെ കുകിന്‍ താന എന്ന തുറമുഖനഗരമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഇതിനെല്ലാം ശേഷം 1530ല്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലെത്തി, താനെയെ അവര്‍ വിളിച്ചത് കസാബെ ഡി താനെയെന്നാണ്. പിന്നീട് പോര്‍ച്ചുഗീസുകാരില്‍ നിന്നും മറാത്ത രാജാക്കന്മാര്‍ താനെ പിടിച്ചടക്കി, ഇതുംകഴിഞ്ഞ് ബ്രിട്ടീഷുകാര്‍ താനെ കയ്യടക്കുകയും താന എന്ന് വിളിയ്ക്കുകയും ചെയ്തു 1863ല്‍ താനെ മുനിസിപ്പല്‍ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു.

താനെയിലെ കാഴ്ചകള്‍

ലേക് സിറ്റിയെന്ന ചെല്ലപ്പേരിനെ അന്വര്‍ത്ഥമാക്കുന്നവിധത്തില്‍ ഒട്ടേറെ തടാകങ്ങളുള്ള സ്ഥലമാണ് താനെ. ജില്ലയില്‍ പലഭാഗത്തായി മുപ്പതോളം തടാകങ്ങളുണ്ട്. ഈ മുപ്പതെണ്ണത്തിലും കാഴ്ചയ്ക്ക് ഏറ്റവും മനോഹരം മസുന്ദ താലോ എന്ന തടാകമാണ്. സമീപവാസികള്‍ ഈ തടാകത്തെ താലോ പള്ളിയെന്നാണ് പറയുന്നത്. ബോട്ടിങ്, വാട്ടര്‍ സ്‌കൂട്ടര്‍ റൈഡ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ക്ക് ഈ തടാകത്തില്‍ സൗകര്യമുണ്ട്. ഉപവന്‍ ലേക്കാണ് മറ്റൊരു മനോഹരമായ തടാകം. യേഊര്‍ മലനിരകള്‍ക്കും നീല്‍കാന്ത് ഹൈറ്റ്‌സിനും ഇടയിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

യേഊര്‍ ഹില്‍സിലാണ് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കുള്ളത്. പ്രകൃതിസ്‌നേഹികള്‍ക്കും വന്യജീവി നിരീക്ഷണത്തില്‍ താല്‍പര്യമുള്ളവര്‍ക്കുമെല്ലാം പറ്റിയ സ്ഥലമാണ് ഈ ദേശീയോദ്ധ്യാനം. ഇതിനടുത്തായുള്ള മനോഹരമായ മറ്റൊരു സ്ഥലമാണ് കശി മിറ. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത വെള്ളച്ചാട്ടമായ ഹര്‍ ഹര്‍ ഗംഗേ ഫാളും താനെയിലാണ് സ്ഥിതിചെയ്യുന്നത്. അംബര്‍നാഥ് ക്ഷേത്രമെന്നറിയപ്പെടുന്ന അംബരേശ്വര്‍ ക്ഷേത്രം താനെയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഹേമന്ദ്പതി ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്.

ചരിത്രാന്വേഷകര്‍ക്കും വാസ്തുവിദ്യാരീതികളില്‍ താല്‍പര്യമുള്ളവര്‍ക്കും ഇഷ്ടപ്പെടുന്നൊരു കാഴ്ചയാണ് ബസ്സെയിന്‍ ഫോര്‍ട്ട്(വസായ് ഫോര്‍ട്ട്), ജവഹര്‍ പാലസ് എന്നിവ. സാഹസികതയെ പ്രണയിക്കുന്നവര്‍ക്ക് പാറകയറ്റത്തിനും ട്രെക്കിങ്ങിനുമെല്ലാം നാനെഘട്ട് മലനിരകളില്‍ വേണ്ടോവോളം അവസരങ്ങളുണ്ട്. ഇനി കടല്‍ത്തീരത്ത് ഒരു സായന്തനം ചെലവിടണമെന്നുള്ളവര്‍ക്ക് കെല്‍വ ബീച്ചിലേയ്ക്ക് പോകാം. മറാത്തി സംസ്‌കാരത്തിന്റെ ഭാഗമായ ഗണേശ ചതുര്‍ത്ഥി ഉല്‍സവം. ഗോകുല്‍ അഷ്ടമി, ദുര്‍ഗ പൂജ എന്നിവയെല്ലാം വളരെ കേമമായി ആഘോഷിയ്ക്കപ്പെടുന്ന സ്ഥലമാണ് താനെ.

താനെയെക്കുറിച്ച് കൂടുതല്‍

താനെയിലെ കാലാവസ്ഥ മുംബൈ നഗരത്തിലെ കാലാവസ്ഥയോട് ഏതാണ്ട് സമാനമാണ്. കടല്‍ത്തീരമായതുകൊണ്ടുതന്നെ അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അളവ് കൂടുതലാണ്. വേനല്‍ക്കാലം അല്‍പം ചൂടുകൂടുമെങ്കിലും സഞ്ചാരികളെ വലയ്ക്കുന്ന കൊടുംചൂട് ഉണ്ടാകാറില്ല. എല്ലാ തീരദേശങ്ങളിലുമെന്നപോലെ താനെയിലെ മഴക്കാലം അതിമനോഹരമാണ്. മഴക്കാലത്താണ് ഇവിടെ കൂടുതല്‍ സഞ്ചാരികള്‍ എത്താറുള്ളത്. മഴക്കാലത്ത് തടാകങ്ങളെല്ലാം നിറഞ്ഞിരിയ്ക്കും. ശൈത്യകാലവും യാത്രയ്ക്ക് പറ്റിയ സമയമാണ്. ഈസമയത്ത് അന്തരീക്ഷതാപം വളരെ കുറവായിരിക്കും. ട്രക്കിങ്ങിനും പാറകയറ്റത്തിനുമെല്ലാം പറ്റിയ സമയം ഇതാണ്.

മുംബൈ മഹാനഗരത്തിന് അടുത്തായതുകൊണ്ടുതന്നെ താനെയില്‍ എത്തുക പ്രശ്‌നമുള്ള കാര്യമേയല്ല. വിമാനമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. റെയില്‍മാര്‍ഗ്ഗമാണെങ്കില്‍ താനെ ഒരു പ്രധാന റെയില്‍ ജങ്ഷനാണ്. മഹാരാഷ്ട്രയുടെ മറ്റ് സ്ഥലങ്ങളില്‍ നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും ഇതുവഴി ഒട്ടേറെ തീവണ്ടികള്‍ കടന്നുപോകുന്നുണ്ട്. റോഡുമാര്‍ഗ്ഗമാണെങ്കില്‍ മൂന്ന് ദേശീയ പാതകളില്‍ ഏതെങ്കിലും ഒന്നില്‍ ടൂറിസ്റ്റ് ബസുകളിലോ ടാക്‌സികളിലോ യാത്രചെയ്യാം.

മുംബൈയുമായി അടുത്തുകിടക്കുന്നതുകൊണ്ടുതന്നെ ദ്രുതഗതിയില്‍ നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് താനെ. മുസ്ലീം, മറാത്ത, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് തുടങ്ങി ഒട്ടേറെ സംസ്‌കാരങ്ങള്‍ അലിഞ്ഞുചേര്‍ന്ന മണ്ണാണ് താനെയുടേത്. ഇവരെല്ലാം കാലാകാലങ്ങളില്‍ തങ്ങളുടെ മുദ്രചാര്‍ത്തി നിര്‍മ്മിച്ച പല സ്മാരകങ്ങളും കെട്ടിടങ്ങളും താനെയിലുണ്ട്.

താനെ പ്രശസ്തമാക്കുന്നത്

താനെ കാലാവസ്ഥ

താനെ
31oC / 88oF
 • Haze
 • Wind: N 0 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം താനെ

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം താനെ

 • റോഡ് മാര്‍ഗം
  ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം റോഡുമാര്‍ഗ്ഗം താനെയില്‍ എത്തുക എളുപ്പമാണ്. മൂന്ന് പ്രമുഖ ദേശീയ പാതകള്‍ താനെയിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ-അഹ്മദാബാദ്, മുംബൈ-ആഗ്ര, മുംബൈ-ബാംഗ്ലൂര്‍ എന്നിവയാണ് മൂന്ന് പ്രധാന ഹൈവേകള്‍. മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം താനെയിലെയിലേയ്ക്ക് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  താനെ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം തീവണ്ടികളെത്തുന്നുണ്ട്. ദാദറില്‍ നിന്നും പന്‍വേലില്‍ നിന്നും ഇങ്ങോട്ട് ലോക്കല്‍ തവണ്ടികളുമുണ്ട്. സഹ്യാദ്രി എക്‌സ്പ്രസ്, കൊയ്‌ന എക്‌സ്പ്രസ്, ഗോദാവരി എക്‌സ്പ്രസ്, സേവാഗ്രാം എക്‌സ്പ്രസ്, കമയാനി എക്‌സ്പ്രസ്, കുശിനഗര്‍ എക്‌സ്പ്രസ്, ലോകമാന്യതിലക്-കോയമ്പത്തൂര്‍, സിദ്ദേശ്വര്‍ എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, മഹാനഗരി എക്‌സ്പ്രസ് തുടങ്ങിയവയെല്ലാം താനെ സ്റ്റേഷനിലൂടെ കടന്നുപോകുന്ന തീവണ്ടികളാണ്. 1854ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആദ്യത്തെ തീവണ്ടാപ്പത പണിതത് മുംബൈയെയും താനെയെയും ബന്ധിപ്പിച്ചുക്കൊണ്ടായിരുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളമാണ് താനെയ്ക്കടുത്തുള്ളത്. 22 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. വിമാനത്താവളത്തില്‍ നിന്നും കാബുകളിലോ ടാക്‌സികളിലോ താനെയിലെത്താം. ചിലപ്പോള്‍ വളരെ വേഗത്തില്‍ ഇവിടെനിന്നും താനെയിലെത്താം. എന്നാല്‍ ഗതാഗതത്തിരക്കുള്ള സമയമാണെങ്കില്‍ ഒരുമണിക്കൂറോളം സമയമെടുക്കും.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 May,Wed
Return On
23 May,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 May,Wed
Check Out
23 May,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 May,Wed
Return On
23 May,Thu
 • Today
  Thane
  31 OC
  88 OF
  UV Index: 8
  Haze
 • Tomorrow
  Thane
  23 OC
  74 OF
  UV Index: 7
  Partly cloudy
 • Day After
  Thane
  28 OC
  82 OF
  UV Index: 7
  Patchy rain possible