വസായ് കോട്ട എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന ഈ കോട്ട താനെ ജില്ലയിലെ വസായ് ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. താനെയിലെ ബാക്കിനില്ക്കുന്ന പോര്‍ച്ചുഗീസ് സ്മരണകളിലൊന്നാണ് ഈ കോട്ട. ബെസ്സെയിന്‍ ഫോര്‍ട്ട് എന്ന പേരിന് മുമ്പ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ടയെ വിളിച്ചിരുന്നത് ഫോര്‍ട്ട് ഓഫ് സെയിന്റ് സെബാസ്റ്റ്യന്‍ ഓഫ് വസായ് എന്നായിരുന്നു. 1532ലാണ് ഈ കോട്ട പണികഴിപ്പിച്ച ഈ കോട്ടയ്ക്ക് ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകളുടെ പഴക്കമായി ഇപ്പോള്‍. ഗുജറാത്തിലെ സുല്‍ത്താനായിരുന്ന ബഹദൂര്‍ ഷാ നിര്‍മ്മിച്ചതാണ് ഈ കോട്ട. മുസ്ലീം ഭരണാധികാരികള്‍ ഈ കോട്ട പിന്നീട് പോര്‍ച്ചുഗീസുകാര്‍ക്ക് വിട്ടുകൊടുത്തു. ഒരു കോട്ടയെന്ന നിലയില്‍ പോര്‍ച്ചുഗീസുകാരാണ് ഇത് കാര്യമായി ഉപയോഗിച്ചിരുന്നത്. പിന്നീട് 1739ല്‍ മറാത്ത രാജാക്കന്മാര് ഈ കോട്ട പിടിച്ചെടുക്കുകയായിരുന്നു. വസായ് പ്രദേശത്തെ സുരക്ഷാകാര്യങ്ങളുടെയെല്ലാം കേന്ദ്രം ഈ കോട്ടയായിരുന്നു. ഇപ്പോള്‍ ഈ കോട്ട നശിച്ചുകൊണ്ടിരിക്കുകയാണ്. 4.5 കിലോമീറ്റര്‍ ദൂരമുള്ള കോട്ടയുടെ മതിലുകളും രണ്ട് കവാടങ്ങളും മാത്രമേ ഇപ്പോള്‍ ബാക്കി നില്ക്കുന്നുള്ളു. കോട്ടയുടെ കവാടം മനോഹരമായൊരു നിര്‍മ്മിതിയാണ്. ഇവിടെ നിന്നും അധികം അകലെയല്ലാതെ 1558ലും മറ്റും പോര്‍ച്ചുഗീസുകാര്‍ ഉപയോഗിച്ചിരുന്ന ശ്മശാനവും കാണാം. കോട്ടയുടെ ബാക്കിനില്ക്കുന്ന ഭാഗങ്ങളും പരിസരപ്രദേശങ്ങളുമെല്ലാം കാഴ്ചയ്ക്ക് സുന്ദരമാണ്. മൂന്ന് വശവും കടലിനാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണിവിടം. പല ഹിന്ദിച്ചിത്രങ്ങളുടെയും ചിത്രീകരണങ്ങള്‍ നടക്കുന്ന സ്ഥലമാണിപ്പോള്‍ ഇത്.