320 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വന്യജീവിസങ്കേതമാണിത്. വാഡ, മൊഖദാസ്, ശഹപൂര്‍ താലൂക്കുകളിലായിട്ടാണ് ഈ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. പ്രകൃതിയെ ആസ്വദിയ്ക്കാനിഷ്ടമുള്ളവര്‍ക്ക് ഇവിടേയ്ക്കുള്ള യാത്ര നന്നേ ഇഷ്ടപ്പെടും. അനേകജാതികളില്‍പ്പെട്ട സസ്യലതാദികളും വൃക്ഷങ്ങളും ജന്തുജാലങ്ങളും ഇവിടെയുണ്ട്. 200 ഇനത്തില്‍പ്പെട്ട പക്ഷികളുമുണ്ട് ഈ വനത്തിനുള്ളില്‍. കടുവ, ചീറ്റ എന്നിവയെല്ലാം അധിവസിയ്ക്കുന്ന കാടാണിത്. തന്‍സ വന്യജീവി സങ്കേതത്തിലേയ്ക്ക് പോകാനാഗ്രഹിയ്ക്കുന്നവര്‍ക്കായി സുര്യാമല്‍ ഭാഗത്ത് ഏറെ താമസസൗകര്യങ്ങളുണ്ട്. ഇവിടെ മുറികള്‍ നേരത്തേ ബുക്ക് ചെയ്യേണ്ടതാണ്. വന്യജീവിസങ്കേതത്തിനടുത്തുള്ള തന്‍സ തടാകവും മഹാദിയോ ക്ഷേത്രവും മറ്റ് ആകര്‍ണങ്ങളാണ്. നവംബര്‍ മാസമാണ് വന്യജീവിസങ്കേതം സന്ദര്‍ശിയ്ക്കാന്‍ അനുയോജ്യമായ സമയം.



Click it and Unblock the Notifications