താനെയിലെ പലതടാകങ്ങളില് ഒന്നാണ് ഉപവന്‍ തടാകം. പ്രണയികളുടെ സ്വര്‍ഗ്ഗമാണിവിടം. എവിടെനോക്കിയാലും പ്രണയ ജോഡികളെ കാണാന്‍ കഴിയുന്ന ഒരു സ്ഥലം. താനെയിലെ പൊഖ്റാന്‍ ഭാഗത്താണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഒരുഭാഗത്ത് യേഊര്‍ മലനിരകളാണ്. തടാകക്കരയില്‍ മിക്കയിടത്തും സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി ബഞ്ചുകള്‍ ഇടിട്ടിട്ടുണ്ട്. താനെയിലെ ഏറ്റവും വലിയ തടാകങ്ങളില്‍ ഒന്നാണിത്.