താനെയിലെത്തിയാല്‍ തീര്‍ച്ചയായും ആസ്വദിച്ചിരിക്കേണ്ട 20 കാര്യങ്ങളില്‍ യേഊര്‍ ഹില്‍സുമുണ്ട്. പ്രത്യേകിച്ചും യാത്രക്കാര്‍ പ്രകൃതി സ്‌നേഹികളാണെങ്കില്‍ ഈ മലനിരകള്‍ കാണാതെ പോകുന്നത് വലിയ നഷ്ടമായിരിക്കും. തിരക്കുകളില്ലാത്ത മലിനീകരണമില്ലാത്ത മനോഹരമായ സ്ഥലമാണ് ഈ മലനിരകള്‍. മമ ഭന്‍ജന്‍ ഹില്‍സ് എന്നുകൂടി ഈ മലനിരകള്‍ക്ക് പേരുണ്ട്. താനെയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ ഏറെസഞ്ചാരികള്‍ എത്താറുണ്ട്. ഇവിടെ 150 വര്‍ഷം പഴക്കമുള്ളൊരു ദേവാലയവുമുണ്ട്. യേഊര്‍ ഹില്‍സ് സന്ദര്‍ശിക്കുന്നെങ്കില്‍ തീര്‍ച്ചയായും സ്വാമി മഠവും കാണണം. ഒപ്പം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിലും സന്ദര്‍ശനം നടത്താം. ഈ വനത്തില്‍ ഏതാണ്ട് 12 വിഭാഗങ്ങളില്‍പ്പെടുന്ന മൃഗങ്ങളും 78 തരത്തിലുള്ള പക്ഷികളുമുണ്ട്.



Click it and Unblock the Notifications