Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താനെ » കാലാവസ്ഥ

താനെ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് താനെയിലെ വേനല്‍ക്കാലം. ഇക്കാലത്ത് ചൂട് 32 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. തീരദേശമായതുകൊണ്ടുതന്നെ അന്തരീക്ഷത്തില്‍ ജലാംശം കൂടുതലാണ്. വേനലില്‍ താനെയാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് താനെയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അനുഭവപ്പെടുന്നത്. ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ മഴക്കാലത്തെ അപേക്ഷിച്ച് ചൂട് കൂടുതലായിരിക്കും. ചിലപ്പോള്‍ ഇടക്ക് മഴപെയ്യാറുമുണ്ട്. തീരദേശമായതുകൊണ്ട് അത്യാവശ്യം കനത്ത മഴയാണ് താനെയില്‍ ഉണ്ടാകാറുള്ളത്. മഴയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് താനെയിലെ മഴക്കാലവും നന്നേ ഇഷ്ടപ്പെടും.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് താനെയില്‍ തണുപ്പനുഭവപ്പെടുന്നത്. ഇക്കാലമാണ് താനെ സന്ദര്‍ശനത്തിന്  അനുയോജ്യം. ഈ സമയത്ത് 15 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ താപനില, കുറഞ്ഞതാകട്ടെ 8 ഡിഗ്രി സെല്‍ഷ്യസും. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് താനെ സന്ദര്‍ശിയ്ക്കാവുന്ന ഏറ്റവും നല്ല സമയം.