Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തഞ്ചാവൂര്‍ » കാലാവസ്ഥ

തഞ്ചാവൂര്‍ കാലാവസ്ഥ

തഞ്ചാവൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഒക്‌ടോബറും മാര്‍ച്ചുമാണ്‌. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുളള കാലയളവില്‍ കാലാവസ്ഥ പൊതുവെ തെളിഞ്ഞതും പ്രകൃതി ദൃശ്യം ആസ്വദിക്കാന്‍ അനുയോജ്യവുമാണ്‌.

വേനല്‍ക്കാലം

തഞ്ചാവൂരില്‍ വേനല്‍ക്കാലം ചൂടേറിയതാണ്‌. 25 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌ വേനല്‍ക്കാലത്തെ താപനില. ഏപ്രില്‍ മെയ്‌ മാസങ്ങളില്‍ തഞ്ചാവൂരിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും ഉചിതം.

മഴക്കാലം

വര്‍ഷ കാലത്ത്‌ ചെറിയ മഴമാത്രം സാധാരണ പ്രതീക്ഷിച്ചാല്‍ മതി തഞ്ചാവൂരില്‍. സ്ഥലത്തിന്റെ മനോഹാരിത കൂട്ടാനും ചൂട്‌ കുറയ്‌ക്കാനും ചെറു മഴകള്‍ കാരണമാകുന്നുണ്ട്‌. ജൂണ്‍ - സെപ്തംബര്‍ വരെയാണ്‌ തഞ്ചാവൂരിലെ വര്‍ഷകാലം. മഴ ചിലപ്പോള്‍ ശക്തമായേക്കാമെന്നതിനാല്‍ ഈ മാസങ്ങളില്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ റെയ്‌ന്‍ കോട്ടുകളും കുടയും കരുതണം.

ശീതകാലം

തഞ്ചാവൂരില്‍ ശൈത്യകാലത്തെ കുറഞ്ഞ താവനില 20 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസുമാണ്‌. ഡിസംബര്‍  ജനുവരി മാസങ്ങളില്‍ തമിഴ്‌നാട്ടില്‍ മഴ സാധാരണയായി ഉണ്ടാകാറുണ്ട്‌. അതു കൊണ്ട്‌ ഇക്കാലയളവില്‍ തഞ്ചാവൂര്‍ സന്ദര്‍ശിക്കുന്നവര്‍ കുടയും റെയ്‌ന്‍ കോട്ടും കരുതുന്നത്‌ നല്ലതാണ്‌.