Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » കാലാവസ്ഥ

തേക്കടി കാലാവസ്ഥ

കാലാവസ്ഥയിലെ തീവ്രത നിമിത്തം വേനല്‍ കാലത്തും മഴക്കാലത്തും സന്ദര്‍ശകര്‍ തേക്കടിയിലെത്തുന്നത് കുറവാണ്. എങ്കിലും വന്യജീവികളെ കാണാനും ഫോട്ടോകളെടുക്കാനും വേനല്‍ കാലമാണുത്തമം. അസഹ്യമായ ചൂട് നിമിത്തം കായലോരത്ത് വെള്ളം കുടിക്കാനും നീരാടാനും ഒറ്റയും തെറ്റയുമായ് മൃഗങ്ങള്‍ വന്നെത്തും. വന്യജീവികളെ പ്രണയിക്കുന്നവരും പ്രകൃതിസ്‌നേഹികളും ഈ അവസരം നഷ്ടപ്പെടുത്താറില്ല. തേക്കടി സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം വിന്ററാണ്. ധാരാളം ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണ് ശൈത്യകാലത്ത് തേക്കടി. പക്ഷിനിരീക്ഷകര്‍ക്ക് ഈ സീസണ്‍ ഏറെ ഗുണം ചെയ്യും.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി മെയ് അവസാനം വരെ നീളുന്നതാണ് തേക്കടിയിലെ വേനല്‍ കാലം. ഈ കാലയളവില്‍ കടുത്ത ചൂട് ഇവിടെ അനുഭവപ്പെടുന്നു. 36 സെന്റിഗ്രേഡ് വരെ താപനില ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ചൂടിന്റെ കാഠിന്യം നിമിത്തം ഈ സമയത്ത് തേക്കടി സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ വിമുഖരാണെങ്കിലും മൃഗങ്ങളെ അധികമായി കാണാന്‍ കഴിയുന്നത് ഈ സമയത്താണ്.

മഴക്കാലം

വേനലിന്റെ തീക്ഷ്ണത കഴിഞ്ഞയുടനെ ജൂണ്‍ മാസത്തിന്റെ ആദ്യത്തില്‍ തന്നെ തേക്കടിയില്‍ മഴ തകര്‍ത്ത് പെയ്യും. മണ്‍സൂണില്‍ ഈ മേഖലയില്‍ മഴ സാമാന്യം ശക്തമായിത്തന്നെ വര്‍ഷിക്കും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍ മണ്ണിടിച്ചില്‍ ഇവിടെ പതിവായതിനാല്‍ ഈ സമയത്ത് തേക്കടി സന്ദര്‍ശിക്കുന്നത് ഉചിതമല്ല. കൂടാതെ ട്രെക്കിംങിനും സൈറ്റ് സീയിംങിനും കനത്ത മഴ തടസ്സമാവുമെന്നതിനാല്‍ മണ്‍സൂണില്‍ തേക്കടിയാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

ശീതകാലം

ശൈത്യകാലത്തിന്റെ കുളിര് ഒക്ടോബറിനൊപ്പം തുടങ്ങും. ഫെബ്‌റുവരി അവസാനം വരെ അത് നീണ്ടുനില്ക്കും. അന്തരീക്ഷം പൊതുവെ ശാന്തവും പ്രസന്നവുമായ ഈ കാലയളവില്‍ താപനില 15 സെന്റിഗ്രേഡ് വരെ താഴും. ഈ സമയത്ത് തേക്കടി സന്ദര്‍ശിക്കാനാണ് സഞ്ചാരികള്‍ ഏറെയും ഇഷ്ടപ്പെടുന്നത്.