Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേനി » കാലാവസ്ഥ

തേനി കാലാവസ്ഥ

ശൈത്യകാലമാണ് തേനി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ ഇത് നീണ്ടുനില്‍ക്കും. ഇക്കാലത്തെ ശരാശരി താപനില 25 ഡിഗ്രി സെല്‍ഷ്യസാണ്. മഴക്കാലം സന്ദര്‍ശന യോഗ്യമാണെങ്കിലും ശൈത്യകാലം തന്നെയാണ് കൂടൂതല്‍ നല്ലത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് അന്തരീക്ഷ താപനില 29 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. ഇക്കാലത്ത് തേനി സന്ദര്‍ശിക്കുന്നത് അത്ര ഉചിതമല്ല.എന്നാല്‍ ചൂട് പ്രതിരോധിക്കാന്‍ കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളും, സണ്‍സ്ക്രീനും ഉപയോഗിച്ചാല്‍ യാത്ര അല്പം സുഖകരമാകും.

മഴക്കാലം

വേനലിന്‍റെ ചൂട് മഴക്കാലത്തോടെ നീക്കപ്പെടും. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് മഴക്കാലം. ഇക്കാലത്ത് തേനി സന്ദര്‍ശിക്കാന്‍ അനുകൂലമാണ്. നിറഞ്ഞ് കവിഞ്ഞ ഡാമുകളും, വെള്ളച്ചാട്ടങ്ങളും ഇക്കാലത്ത് കാണാം. കയ്യിലൊരു കുട കരുതണമെന്ന് മാത്രം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തേനിയിലെ അല്പം നീണ്ട  ശൈത്യകാലം. ഇക്കാലത്ത് അന്തരീക്ഷ താപനില 20 മുതല്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അനുഭവപ്പെടാറ്. ഇക്കാലത്ത് കാലവസ്ഥ വളരെ പ്രസന്നമായതിനാല്‍ യാത്രകള്‍ ആസ്വാദ്യകരമാകും. ഇക്കാലം തേനി സന്ദര്‍ശനത്തിന് വളരെ അനുകൂലമാണ്.